കൊച്ചി: അഭിഭാഷകനെയും ഭാര്യയെയും നടുറോഡില്‍ കൈയേറ്റം ചെയ്തുവെന്ന പരാതിയില്‍ മൂന്ന് യുവതികളെ കൊച്ചിയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചിയില്‍ കടവന്ത്രയില്‍ ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കോട്ടയം സ്വദേശി ശ്രീല(30), കൊച്ചി സ്വദേശി സാന്ദ്ര(26), തൃശൂര്‍ സ്വദേശി അജിത(25) എന്നിവരെയാണ് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ഇവരെ രാത്രിയോടെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇവരുടെ സ്കൂട്ടറില്‍നിന്ന് മൂന്ന് കുപ്പി ബിയര്‍ കണ്ടത്തെിയതായി കടവന്ത്ര പൊലീസ് പറഞ്ഞു.
അതേസമയം തങ്ങള്‍ സിനിമാ നടിമാരാണെന്ന് മൂവരും പൊലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. അഭിഭാഷകനും കുടുംബവും സഞ്ചരിച്ച കാര്‍ മാര്‍ഗ തടസ്സമുണ്ടാക്കിയെന്നാരോപിച്ച് പിന്നില്‍ വന്ന യുവതികള്‍ കയര്‍ക്കുകയായിരുന്നു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചതോടെ കാറിലുണ്ടായിരുന്ന സ്ത്രീയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച യുവതികള്‍ ഇവരെ അസഭ്യം പറയുകയും ഹെല്‍മറ്റ് വെച്ച് അടിക്കുകയും ചെയ്തു.
പിഞ്ചുകുഞ്ഞും എട്ട് വയസ്സുള്ള മറ്റൊരു കുട്ടിയുമായി കാറിലിരുന്ന ദമ്പതികള്‍ക്ക് നേരെയുണ്ടായ കൈയേറ്റത്തില്‍ സംഭവം കണ്ടുനിന്ന നാട്ടുകാര്‍ ഇടപെട്ടതോടെയാണ് യുവതികളെ കടവന്ത്ര പൊലീസ് എത്തി കൊണ്ടുപോയത്. അഭിഭാഷകന്‍െറ പരാതിയില്‍ കേസെടുത്തതായി പൊലീസ് പറഞ്ഞു. മൂന്ന് പേര്‍ സ്കൂട്ടറില്‍ സഞ്ചരിച്ച കുറ്റത്തിനും ഇവര്‍ക്കെതിരെ കേസെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.