???.?? ??????????????? ??????????? ??????????? ????????? ????? ???????? ????????????? ???????????????? ???????????????? ??. ??????? (????). ??????? ???????? ??????????

കഥകള്‍ ആലേഖനം ചെയ്യുന്ന ചിത്രങ്ങളുമായി നിവേദിത

കോഴിക്കോട്: ചിത്രത്തിലൂടെ കഥകള്‍ ആലേഖനം ചെയ്യുന്ന ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയിലൂടെ വ്യത്യസ്ത പ്രദര്‍ശനം ഒരുക്കിയിരിക്കുകയാണ് നിവേദിതയെന്ന കലാകാരി. പുതിയറ എസ്.കെ. പൊറ്റെക്കാട്ട് കള്‍ച്ചറല്‍ സെന്‍ററില്‍ പ്രദര്‍ശിപ്പിക്കുന്ന നിവേദിതയുടെ ‘പ്രൈം പാരബ്ള്‍സ്’ ഫോട്ടോ പ്രദര്‍ശനത്തില്‍ വ്യത്യസ്ഥമായ 25ഓളം ഫോട്ടോകളാണ് പ്രദര്‍ശിപ്പിക്കുന്നത്.

നമ്മുടെ നാട്ടിലെ വംശീയമായ വസ്ത്രധാരണ രീതികളെ സംയോജിപ്പിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ്  പ്രദര്‍ശനത്തിന്‍െറ ആകര്‍ഷണം. മീന്‍കാരി, കുറത്തി തുടങ്ങിയവരുടെ വസ്ത്രധാരണ രീതികള്‍ പോസ്റ്റ് മോഡേണ്‍ രീതിയില്‍ അവതരിപ്പിക്കുകയാണ് നിവേദിത. കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ഥിയായ മീനാക്ഷിയാണ് മുഴുവന്‍ ചിത്രങ്ങളിലും മോഡലായത്.

ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിച്ച് ഫൈന്‍ ആര്‍ട്സ് ഫോട്ടോഗ്രഫിയുടെ ആശയം പങ്കുവെക്കണമെന്ന ആഗ്രഹത്താലാണ് കോഴിക്കോട് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് നിവേദിത പറയുന്നു. കോഴിക്കോട് സരോവരത്ത് നരേന്ദ്രന്‍െറയും പ്രീതയുടെയും മകളാണ് നിവേദിത. ബറോഡയില്‍ വിഷ്വല്‍ ആര്‍ട്സില്‍ പെയിന്‍റിങ്ങില്‍ ഡിഗ്രിയെടുത്ത നിവേദിത ഫോട്ടോഗ്രഫിയും പഠിച്ചിട്ടുണ്ട്. ഇത് നിവേദിതയുടെ രണ്ടാമത്തെ ചിത്രപ്രദര്‍ശനമാണ്.

പത്താം ക്ളാസ് കഴിഞ്ഞ സമയത്ത് ഗിരീഷ് പുത്തഞ്ചേരിയുടെ പാട്ടുകളുടെ വരികളെ അടിസ്ഥാനമാക്കി വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. ശനിയാഴ്ച എം.ജി.എസ്. നാരായണനാണ് പ്രദര്‍ശനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ചത്. തിങ്കളാഴ്ചവരെ പ്രദര്‍ശനം തുടരും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.