ഇനി കാട്ടാനയെ ഭയക്കേണ്ട; എവിടെയുണ്ടെന്ന് എസ്.എം.എസ് വഴി വിവരമെത്തും


മൂന്നാര്‍: കാട്ടാനകളുടെ ആക്രമണത്തില്‍നിന്ന് രക്ഷനേടാന്‍ പദ്ധതിയുമായി വനം വകുപ്പ്. ഇ.ഇ.എ പദ്ധതിയെന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനത്തിലൂടെ വന്യമൃഗങ്ങളില്‍നിന്ന്, പ്രത്യേകിച്ച് ആനകളില്‍നിന്ന് ജനങ്ങള്‍ക്ക് രക്ഷനേടാനാകുമെന്ന് വനം വകുപ്പ് പറയുന്നു. എലിഫന്‍റ് ഏര്‍ലി അലര്‍ട്ട് സിസ്റ്റം സംവിധാനത്തിലൂടെ ആന നില്‍ക്കുന്ന സ്ഥലം കൃത്യമായി പ്രദേശിവാസികളില്‍ എത്തിക്കാനും മുന്‍കരുതല്‍ സ്വീകരിക്കാനും സഹായിക്കുന്നതാണ് പദ്ധതി.

ആനയുടെയും വന്യമൃഗങ്ങളുടെയും ആക്രമണത്തില്‍  നിരവധി പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് പുതിയ സംവിധാനവുമായി വനം വകുപ്പ് രംഗത്തത്തെിയത്. ഇതനുസരിച്ച് ആന നില്‍ക്കുന്ന സ്ഥലം ഫോണ്‍ ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് വഴിയത്തെും. മലയാളം, തമിഴ്, ഇംഗ്ളീഷ് ഭാഷകളിലത്തെുന്ന എസ്.എം.എസ് ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുന്നത് എസ്റ്റേറ്റില്‍ ജോലിയെടുക്കുന്ന തൊഴിലാളികള്‍ക്കും മൂന്നാറിന്‍െറ സമീപ പ്രദേശങ്ങളിലുമുള്ളവര്‍ക്കാണ്. കണ്ണന്‍ ദേവന്‍ കമ്പനിയുടെ തെരഞ്ഞെടുക്കപ്പെട്ട മൂന്നുപേരാണ് സംവിധാനം നിയന്ത്രിക്കുന്നത്. വിവിധ ഭാഗങ്ങളില്‍നിന്ന് നിരന്തരം നിരീക്ഷണം നടത്തുന്ന ഇവര്‍ വിവരം എസ്.എം.എസ് വഴി ജനങ്ങളിലത്തെിക്കും.
ഇതിനായി രാജമലയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തിക്കും. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതി വിജയിക്കുകയാണെങ്കില്‍ വിപുലമാക്കും. പ്രകൃതി ദുരന്തങ്ങളില്‍നിന്ന് രക്ഷനേടാനും സംവിധാനം ഉപയോഗപ്പെടുത്താമെന്നതാണ് പ്രത്യേകത. കൂടാതെ, കാട്ടാന മൂലം അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന ചുവപ്പ് ലൈറ്റുകള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കും. ഗൂഡാര്‍വിളയില്‍ പരീക്ഷാടിസ്ഥാനത്തില്‍ വനപാലകര്‍ ജി.പി.ആര്‍.എസ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ആനശല്യം രൂക്ഷമായ ഗുണ്ടുമല, ചെണ്ടുവര തുടങ്ങിയ പ്രദേശങ്ങളിലും  സ്ഥാപിക്കുന്നുണ്ട്.

പദ്ധതി വിജയിപ്പിക്കാന്‍ സ്പോണ്‍സര്‍മാരെ ലഭിക്കുമോ എന്നതും വനം വകുപ്പ് അന്വേഷിക്കുന്നുണ്ട്. കുറഞ്ഞ ചെലവില്‍ ഈ വിദ്യ നടപ്പില്‍വരുത്താന്‍ തക്കവിധത്തിലുള്ള സാങ്കേതികവിദ്യ ലഭ്യമാക്കാനാകുമോ എന്നതും വകുപ്പ് അന്വേഷിക്കുന്നു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളില്‍നിന്ന് സഹായം ലഭ്യമാക്കാനും ശ്രമിക്കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.