മഞ്ചേരി: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച ഡൊമസ്റ്റിക് എഫിഷ്യന്‍റ് ലൈറ്റിങ് പ്രോഗ്രാം (ഡെല്‍പ്) പദ്ധതി വഴിയുള്ള എല്‍.ഇ.ഡി ബള്‍ബുകളുടെ വിതരണം പുനരാരംഭിക്കാന്‍ തീരുമാനം.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പേരില്‍ പൂര്‍ത്തിയാക്കാനാവാതെ പോയതായിരുന്നു ഇത്. ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലയ്ക്ക് എല്‍.ഇ.ഡി ബള്‍ബുകള്‍ നല്‍കുന്ന പദ്ധതി കഴിഞ്ഞ മാര്‍ച്ചിലാണ് തുടങ്ങിയത്.
കേന്ദ്ര സര്‍ക്കാറിന്‍െറ നാഷനല്‍ എല്‍.ഇ.ഡി മിഷന്‍െറ പങ്കാളിയായ എനര്‍ജി എഫിഷ്യന്‍സി സര്‍വിസസ് ലിമിറ്റഡാണ് (ഇ.ഇ.എസ്.എല്‍) കുറഞ്ഞ നിരക്കില്‍ ബള്‍ബുകള്‍ വാങ്ങി വൈദ്യുതി ബോര്‍ഡിന് നല്‍കുക.
ഇതരസംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി കേരളത്തില്‍ ബള്‍ബ് വിതരണം ചെയ്യുന്നത് വൈദ്യുതിബോര്‍ഡ് നേരിട്ടാണ്. ഏകദേശം 75 ലക്ഷം ഉപഭോക്താക്കള്‍ക്ക് 95 രൂപ നിരക്കില്‍ രണ്ട് ബള്‍ബുകള്‍ വീതം നല്‍കാനാണ് പദ്ധതി ലക്ഷ്യമിട്ടത്.
നോണ്‍ പേയിങ് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും 1000 വാട്സിന് താഴെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂനിറ്റ് വരെ ഉപഭോഗവുമുള്ളവര്‍ക്കും സൗജന്യമായി വീടുകളിലത്തെിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനാവശ്യമായ തുക ഇതരവിഭാഗക്കാര്‍ക്ക് ബള്‍ബുകള്‍ നല്‍കുന്നതിലൂടെ സമാഹരിക്കാനാവുമെന്നാണ് പ്രതീക്ഷ.
പെരുമാറ്റച്ചട്ടം വന്നതോടെ സൗജന്യവിഭാഗക്കാര്‍ക്കുള്ള ബള്‍ബ് വിതരണം താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. ഇവര്‍ക്കുള്ള ബള്‍ബ് വിതരണം തുടരാന്‍ നടപടിയായി. ഇതു സംബന്ധിച്ച് വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി. സൗജന്യമായി ബള്‍ബുകള്‍ ലഭിക്കുന്നത് യഥാര്‍ഥ ഗുണഭോക്താക്കള്‍ക്കാണെന്ന് സെക്ഷന്‍ ഓഫിസര്‍മാര്‍ ഉറപ്പാക്കണമെന്ന് കെ.എസ്.ഇ.ബി ഭരണവിഭാഗം സെക്രട്ടറി എം.ജി. രാജ്തിലകന്‍ ഉത്തരവില്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.