തൃശൂര്‍: കര്‍ക്കടകപ്പുലരിയില്‍ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിലത്തെിയ കരിവീരന്മാരെ നിറച്ചൂട്ടി. മഴയൊഴിഞ്ഞ പുലരിയോടെ വന്നത്തെിയ കര്‍ക്കടകത്തില്‍ നൂറുകണക്കിന് ഭക്തരും ആനപ്രേമികളും വടക്കുന്നാഥ ക്ഷേത്രാങ്കണത്തിലത്തെി ആനയൂട്ട് കണ്ടു. അമ്പതിലധികം ആനകളാണ് ആനയൂട്ടിനത്തെിയത്.
കൂട്ടത്തിലെ കുട്ടിക്കൊമ്പനായ വാരിയത്ത് ജയരാജന് ആദ്യ ഉരുള നല്‍കി ക്ഷേത്രം മേല്‍ശാന്തി ചെറുമുക്ക് മന ശ്രീരാജ് നാരായണന്‍ ആനയൂട്ടിന് തുടക്കം കുറിച്ചു. ക്ഷേത്രാങ്കണത്തില്‍ തെക്കേഗോപുരനടക്ക് സമീപമായി ചമയങ്ങളും കെട്ടുകാഴ്ചകളുമില്ലാതെ അണിനിരന്ന ആനകളെ കാണാന്‍ രാവിലെ മുതല്‍ വന്‍തിരക്കായിരുന്നു. ക്ഷേത്രഗോപുരങ്ങള്‍ക്ക് പുറത്ത് ആനയൂട്ട് കാണാനത്തെിയവരുടെ നീണ്ട നിരയത്തെി. ചെവിയാട്ടിനിന്ന കരിവീരന്‍മാരുടെ മുന്നില്‍നിന്ന് ചിത്രങ്ങള്‍ പകര്‍ത്താന്‍ കുട്ടികളുമടക്കമുള്ളവര്‍ തിരക്കുകൂട്ടി. കരിമ്പ്, തണ്ണിമത്തന്‍, ഉണ്ടശര്‍ക്കര, ചോറുരുള, മഹാഗണപതിഹോമ പ്രസാദം, വെള്ളരിക്ക തുടങ്ങി വിഭവസമൃദ്ധമായ ഊട്ടാണ് ആനകള്‍ക്ക് ഒരുക്കിയത്. ആനയൂട്ട് ഒരുകോടി രൂപക്ക് ഇന്‍ഷൂര്‍ ചെയ്തിരുന്നു. പത്തരയോടെ ചടങ്ങുകള്‍ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.