തിരൂര്‍ (മലപ്പുറം): സ്വര്‍ണ സമ്പാദ്യ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് പണം തിരിച്ചുനല്‍കാത്തതിനാല്‍ അടച്ചുപൂട്ടിയ തുഞ്ചത്ത് ജ്വല്ളേഴ്സ് ഉടമകള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. ശനിയാഴ്ച മാത്രം തിരൂര്‍ പൊലീസില്‍ നൂറിലേറെ പരാതികള്‍ ലഭിച്ചു. ഇതിനകം 150ലേറെ പേര്‍ പരാതി നല്‍കിയതായി എസ്.ഐ കെ.ആര്‍. രഞ്ജിത് അറിയിച്ചു. പണം തിരിച്ചുലഭിക്കുമെന്ന പ്രതീക്ഷയില്‍ ശനിയാഴ്ചയും ജ്വല്ലറിക്ക് മുന്നില്‍ ആളുകളത്തെി. ഇവര്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കി മടങ്ങി. അതേസമയം, 20നകം മുഴുവന്‍ ഇടപാടുകാരുടെയും പണം തിരിച്ചുനല്‍കാന്‍ ശ്രമം നടക്കുന്നതായി ജ്വല്ലറി വൃത്തങ്ങള്‍ അറിയിച്ചു. കൂടുതല്‍ പരാതി ലഭിച്ചതോടെ പൊലീസ് പ്രാഥമികാന്വേഷണം തുടങ്ങി. ജ്വല്ലറി ഉടമകളും മറ്റും ഒളിവിലാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടമകളും കൂട്ടാളികളും ആഡംബര ജീവിതമാണ് നയിച്ചിരുന്നതെന്നും വിവിധ നിക്ഷേപപദ്ധതികളിലൂടെ ലഭിച്ച പണമാണ് ഇതിനുപയോഗിച്ചതെന്നും സൂചനയുണ്ട്.
സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് പുറമെ സ്വര്‍ണാഭരണങ്ങള്‍ ഈടായി സ്വീകരിച്ച് പണം നല്‍കുന്ന പദ്ധതിയും ജ്വല്ലറി കേന്ദ്രീകരിച്ച് നടന്നിരുന്നതായി നിക്ഷേപകര്‍ പറഞ്ഞു. ബോണസ് തുക വാഗ്ദാനം ചെയ്ത് പണവും സ്വര്‍ണാഭരണങ്ങളും നിക്ഷേപമായി സ്വീകരിച്ചിട്ടുമുണ്ട്. ഏഴൂര്‍ സ്വദേശിയായ വീട്ടമ്മ ഇത്തരത്തില്‍ 20 പവനും തലക്കടത്തൂര്‍ സ്വദേശിനി 13 പവനും നിക്ഷേപിച്ചു. തട്ടിപ്പിനിരയായവരില്‍ അധികവും പ്രവാസികളുടെ ഭാര്യമാരും വീട്ടമ്മമാരുമാണ്. ഇടത്തരം കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ഏജന്‍റുമാര്‍ പ്രവര്‍ത്തിച്ചിരുന്നത്. വിവാഹമോചിതരായ യുവതികളുടെ വീടുകളിലും അടുത്തിടെ വിവാഹം കഴിഞ്ഞവരുടെ വീടുകളിലും പരിചയമുള്ള ഏജന്‍റുമാര്‍ ആദ്യമേ എത്തി നിക്ഷേപ പദ്ധതികളിലേക്ക് ക്ഷണിക്കും.
ധനകാര്യ സ്ഥാപനങ്ങളുടേതിന് സമാനമായി സ്വര്‍ണം ഈടായി സ്വീകരിച്ച് പലിശയില്ലാതെ പണം വായ്പ നല്‍കുന്ന പദ്ധതിയും നടത്തിയിരുന്നു. പലിശരഹിത പദ്ധതിയെന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത്തരത്തില്‍ വായ്പയെടുക്കുന്നവര്‍ പണം തിരിച്ചുനല്‍കുമ്പോള്‍ ഈടായി നല്‍കിയിരുന്ന ആഭരണത്തിന്‍െറ തൂക്കത്തിലുള്ള പുതിയ സ്വര്‍ണാഭരണങ്ങളാണ് നല്‍കിയിരുന്നത്. ഈ രീതിയില്‍ വായ്പയെടുത്തവര്‍ക്ക് പണം തിരിച്ചടച്ചിട്ടും സ്വര്‍ണാഭരണം തിരിച്ചുനല്‍കിയില്ളെന്നാക്ഷേപമുണ്ട്. പലിശ ഈടാക്കാതെയുള്ള വായ്പാ പദ്ധതികളാണെന്നതിനാലാണ് ബാങ്കുകളെ സമീപിക്കാതെ ജ്വല്ലറിയെ സമീപിച്ച് ലോണ്‍ എടുത്തതെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു. ഇവക്കെല്ലാം പുറമെയാണ് പണിക്കൂലിയില്ലാതെ സ്വര്‍ണം എന്ന പദ്ധതിയും നടത്തിയത്. പരാതി നല്‍കിയവരില്‍ 10,000 രൂപ മുതല്‍ ലക്ഷത്തിലേറെ രൂപ വരെ ലഭിക്കാനുള്ളവരുണ്ടെന്ന് എസ്.ഐ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.