കോഴിക്കോട്: കോഴിക്കോട് വേളത്ത് യൂത്ത് ലീഗ് പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരെ പൊലീസ് കേസെടുത്തു. എസ്.ഡി.പി.െഎ പ്രവർത്തകരായ അച്ചേരി കെ.സി ബഷീർ,കൊല്ലിയിൽ അബ്ദുർറഹ്മാൻ എന്നിവർക്കെതിതരയാണ് കേസെടുത്തിട്ടുള്ളത്. ഇവർ രണ്ടു പേരും ഒളിവിലാണ്. മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് പുളിഞ്ഞോളി അസീസിന്‍െറ മകന്‍ നസീറുദ്ദീനാണ് (22) മരിച്ചത്.
വെള്ളിയാഴ്ച സന്ധ്യക്ക് ശേഷം പുത്തലത്ത് സലഫി മസ്ജിദിന് സമീപമാണ് സംഭവം. നസീറുദ്ദീനെ ആദ്യം പേരാമ്പ്ര സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിെച്ചങ്കിലും അവിടെ നിന്ന് മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുകക്ഷികളും തമ്മിലുണ്ടായ പ്രശ്നമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.