കോഴിക്കോട്: ബാലുശേരി മണിച്ചേരിമല ഗോപാലന്‍ വധക്കേസില്‍ പ്രതി നവീന്‍ യാദവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ജീവപര്യന്തത്തിന് പുറമെ ഭവനഭേദനത്തിന് 10 വര്‍ഷം കഠിനതടവും പ്രതി അനുഭവിക്കണം. 1,25,000 രൂപ പിഴയായി അടക്കണമെന്നും കോടതി ഉത്തരവിട്ടു. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. പിഴ തുക ഗോപാലന്‍്റെ കുടുംബത്തിന് കൈമാറണമെന്നും കോടതി അറിയിച്ചു.
മരുമകള്‍ ലീലയുടെ ക്വട്ടേഷന്‍ പ്രകാരമാണ് ഭര്‍തൃപിതാവ് ഗോപാലനെ പ്രതി കൊലപ്പെടുത്തിയത്. കത്തി, ബ്ളേഡ് എന്നിവ ഉപയോഗിച്ച് ദേഹമാസകലം മുറിവുണ്ടാക്കിയതാണ് പ്രതി കൊലപാതകം നടത്തിയത്. മൂന്നു മാസത്തിന് ശേഷം ക്വട്ടേഷന്‍ തുകയായ മൂന്നു ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് ലീലയെയും പിന്നീട് പ്രതി വെട്ടികൊലപ്പെടുത്തി.
സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടത്തെിയത്. പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലത്തെിച്ചതായി ഓട്ടോ ഡ്രൈവര്‍ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കൊലപാതകം, ഭവനഭേദനം എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്.
ലീലയെ കൊന്ന കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് മഹാരാഷ്ട്ര സ്വദേശിയായ നവീന്‍ യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.