ജിഷ വധക്കേസ് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി

പെരുമ്പാവൂർ: ജിഷ വധക്കേസ് കുറുപ്പുംപടി മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് എറണാകുളം സെഷന്‍സ് കോടതിയിലേക്ക് മാറ്റി. പട്ടിക ജാതി പീഡനനിരോധന നിയമപ്രകാരമാണ് കേസ് സെഷന്‍സ് കോടതിയിലേക്ക് മാറ്റിയത്. ഇന്ന് കുറുംപ്പുംപടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതി അമീറുല്‍ ഇസ്‍ലാമിനെ എറണാകുളം സെഷന്‍സ് കോടതിയിലേക്ക് കൊണ്ടുപോകും.

അമീറുല്‍ ഇസ്‍ലാമിന്‍റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ഇന്നവസാനിക്കുകയാണ്. 11 മണിയോടെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്ന അമീറുലിന്‍റെ ജുഡിഷ്യല്‍ കസ്റ്റഡി കാലാവധി നീട്ടുന്ന നടപടിയാകും ഇന്ന് കോടതിയില്‍ ഉണ്ടാകുക. അതേസമയം ആടിനെ ലൈംഗിക വൈകൃതത്തിന്  ഉപയോഗിച്ചുവെന്ന കേസില്‍ പോലീസ് ഇന്ന് അമീറിനെ കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.

ജിഷ വധക്കേസില്‍ അന്വേഷണ സംഘം അമീറിനെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ ഇടക്കിടെ മൊഴി മാറ്റിയ അമീറുല്‍ അന്വേഷണ സംഘത്തെ വട്ടം കറക്കുകയാണുണ്ടായത്. കേസില്‍ കൂടുതല്‍ വിവരം ശേഖരിക്കേണ്ടതിനാല്‍ ചോദ്യം ചെയ്യല്‍ തുടരാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.