തിരുവനന്തപുരം: കേരളത്തില്‍ നിന്നും ചില യുവതീ യുവാക്കള്‍ ഐ.എസില്‍ ചേരാന്‍ സിറിയയില്‍ പോയതായുള്ള സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോടു നിന്ന് 17 പേരും പാലക്കാട് നിന്ന് 4 പേരും ഉള്‍പ്പെടെ 21 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്. കാണാതായവരില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
ഭീകരപ്രവര്‍ത്തനത്തിനും തീവ്രവാദത്തിനും മതാടിസ്ഥാനമില്ല. എല്ലാ മതത്തില്‍ പെട്ടവരും തീവ്രവാദികളായും ഭീകരവാദികളായും മാറുന്നുണ്ട്. ഇത്തരം പ്രവണതകളെ നമുക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ളെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ചില സ്ഥാപിത താല്പര്യക്കാര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് മുതലെടുപ്പിനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതിന്‍്റെ പേരില്‍ ഒരു വിഭാഗത്തെയാകെ സംശയത്തിന്‍്റെ പുകമറയില്‍ നിര്‍ത്താനും, മുസ്ലിം വിരുദ്ധ വികാരം സമൂഹത്തില്‍ പടര്‍ത്താനും ഇവര്‍ ശ്രമിക്കുന്നു. ഇത്തരം ശ്രമങ്ങളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തേണ്ടതാണ്.
നമ്മുടെ നാട്ടില്‍ ഭൂരിപക്ഷം ജനങ്ങളും ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരെ ചിന്തിക്കുകയും നിലകൊള്ളുകയും ചെയ്യുന്നവരാണ്. വളരെ ചെറിയൊരു വിഭാഗം മാത്രമണ് തീവ്രവാദത്തിന് അടിപ്പെടാനുള്ള പ്രവണത കാണിക്കുന്നത്. ഇതു നാം ഗൗരവമായി കാണണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
എല്ലാ ജനവിഭാഗത്തെയും വിശ്വാസത്തിലെടുത്ത് ഭീകരവാദത്തിനും തീവ്രവാദത്തിനും അടിപ്പെട്ടു പോകുന്ന ആളുകളെ തിരുത്തിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. ഇത്തരം പ്രവണതകള്‍ക്കെതിരെ പൊതുബോധം വളര്‍ത്തിക്കോണ്ടുവരാന്‍ സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.