തിരുവനന്തപുരം: കര്‍ക്കടകമാസ പൂജകള്‍ക്ക് ശബരിമല ശ്രീധര്‍മശാസ്താ ക്ഷേത്രം നട ഈമാസം 15ന് വൈകീട്ട് തുറക്കും. 16 മുതല്‍ 20 വരെ പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകള്‍ ഉണ്ടാകും. 20ന് രാത്രി 10ന് നടയടക്കും. ശബരിമലയില്‍ നിറപുത്തരി മഹോത്സവം ആഗസ്റ്റ് എട്ടിന് നടക്കും. ഇതിന് ഏഴിന് വൈകീട്ട് നട തുറക്കും.
ശബരിമലയില്‍ ഈവര്‍ഷത്തെ നിറപുത്തരി മഹോത്സവം ആഗസ്റ്റ് എട്ടിന് നടക്കും. നിറപുത്തരി മഹോത്സവത്തിനായി ആഗസ്റ്റ് ഏഴിന് വൈകുന്നേരം നട തുറക്കും. ആഗസ്റ്റ് എട്ടിന് രാവിലെ 5.45നും 6.15നും ഇടയിലുള്ള കര്‍ക്കടക രാശിയും അത്തം നക്ഷത്രവും ഒത്തുചേരുന്ന മുഹൂര്‍ത്തത്തിലാണ് നിറപുത്തരി ചടങ്ങ് നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.