Posted On
date_range Updated On
date_range ആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐ.എസ് റിക്രൂട്ട്മെന്‍റല്ല: ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ആളുകളെ കാണാതാവുന്ന കേസുകളെല്ലാം ഐ.എസ് റിക്രൂട്ട്മെന്‍റാണെന്ന് പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 15 പേരുടെ തിരോധാനത്തെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര, സംസ്ഥാന ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്തി ജനത്തെ നിജസ്ഥിതി അറിയിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കെ.പി.സി.സി പുനഃസംഘടന എങ്ങനെ വേണമെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.