കാലടി: പ്ളാന്‍േറഷന്‍ കോര്‍പറേഷനില്‍ നടന്ന ചീഫ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയര്‍ നിയമനത്തിനെതിരെ നടപടിയെടുക്കണമെന്ന് ലോകായുക്ത അന്വേഷണ കമീഷന്‍. 2014ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് നടത്തിയ നിയമനമാണ് കേരള ലോകായുക്ത അന്വേഷിച്ചത്. ലോകായുക്തയില്‍ ലഭിച്ച പരാതിയത്തെുടര്‍ന്ന് ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍ അന്വേഷണ കമീഷനായി ഡിവൈ.എസ്.പി വി. രാജേന്ദ്രന്‍ നായരെ നിയമിച്ചു. സംസ്ഥാന സര്‍ക്കാറിന്‍െറ അനുമതി ഇല്ലാതെയാണ് നിയമനമെന്നും ഇത് പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍െറ നിയമ പ്രകാരം തെറ്റായ നടപടിയാണെന്നും അന്വേഷണ കമീഷന്‍ കേരള ലോകായുക്തക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ചീഫ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറായി നിയമിച്ച ജോര്‍ജ് ജോസഫിനെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
തസ്തികക്ക് സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്തതിനാലും സംവരണം പാലിക്കാത്തതിനാലും പ്ളാന്‍േറഷന്‍ കോര്‍പറേഷന്‍ ധനകാര്യവകുപ്പ് ഡയറക്ടര്‍ പി.കെ. മോഹനനും കൃഷിവകുപ്പ് ഡയറക്ടര്‍ എം.ഐ. മാര്‍ക്കോസും അന്നത്തെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.