അടിമാലി: രോഗിയുമായി പുറംലോകത്തേക്ക് കടന്ന ആദിവാസികള്‍ വനത്തിലെ പുഴക്കരയില്‍ കുടുങ്ങി. വിവരമറിഞ്ഞത്തെിയ ഫയര്‍ഫോഴ്സ് ഇവരെ സാഹസികമായി രക്ഷിച്ചു. ബുധനാഴ്ച രാത്രി പെരിയാറിനോട് ചേര്‍ന്ന വനത്തിലാണ് എട്ടംഗ ആദിവാസി സംഘം കുടുങ്ങിയത്.
കുടുംബസമേതം വനത്തില്‍ താമസിച്ച് ഉപജീവനം നടത്തുന്ന ആദിവാസി സംഘത്തിലെ ചെമ്പന്(50) ഒരാഴ്ചയായി പനിയായിരുന്നു. ഭക്ഷണമോ വെള്ളമോ കഴിക്കാനാവാതെ അവശനിലയില്‍ വനത്തിലെ ഷെഡില്‍ കഴിയുന്നതറിഞ്ഞ് ചിന്നപ്പാറകുടിയിലെ ഊരുമൂപ്പന്‍ രവിരാമനും അടിമാലി ഗ്രാമപഞ്ചായത്ത് മുന്‍ അംഗം മനീഷ് നാരായണനും ബുധനാഴ്ച വൈകീട്ട് സ്ഥലത്തത്തെി.
ഇവര്‍ ചെമ്പനെ ആശുപത്രിയിലത്തെിക്കാന്‍ തീരുമാനിച്ചു. ചെമ്പന്‍െറ കൂട്ടാളി ബാബുവിനെയും ഇവരുടെ കുടുംബത്തെയും കൂട്ടി വനത്തിലൂടെ നടന്ന് പെരിയാര്‍ തീരത്തത്തെി. എന്നാല്‍, പുഴയില്‍ ശക്തമായ ഒഴുക്കുള്ളതിനാല്‍ മറുകര കടക്കാനായില്ല.രാത്രി 10 ഓടെയാണ് അടിമാലി ഫയര്‍ഫോഴ്സ് വിവരമറിയുന്നത്. തുടര്‍ന്ന്, സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വി.എന്‍. സുനിലിന്‍െറ നേതൃത്വത്തില്‍ സ്ഥലത്തത്തെി. അര്‍ധരാത്രി കുത്തിയൊഴുകുന്ന പുഴ മുറിച്ച് മറുകരയിലത്തെി സംഘത്തെ രക്ഷിക്കുക ശ്രമകരമായിരുന്നു. ഒടുവില്‍ ഫയര്‍മാന്‍ അനീഷ് അരയില്‍ കയര്‍കെട്ടി പുഴയിലിറങ്ങി മധ്യഭാഗത്ത് ഉയര്‍ന്നുനിന്ന പാറക്കല്ലുകളിലേക്ക് നീന്തിക്കയറി. കല്ലുകളില്‍ വടം ഉറപ്പിച്ച് മൂന്ന് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇവരെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അടിമാലി പഞ്ചായത്തിലെ തലനിരപ്പന്‍, ചൂരക്കട്ടന്‍, ചിന്നപ്പാറ കോളനികളില്‍നിന്നുള്ളവരാണ് ഈ ആദിവാസികള്‍.
ഈറ്റവെട്ടിയും വനവിഭവങ്ങള്‍ ശേഖരിച്ചുമാണ് ജീവിതം. സാധാരണ വേനല്‍കാലത്ത് മാത്രമേ ഇവര്‍ വനത്തില്‍ കഴിയാറുള്ളൂ. എന്നാല്‍, ധാരാളം മത്സ്യവും ഞണ്ടും കിട്ടുമെന്നതിനാല്‍ ഇത്തവണ മഴക്കാലത്തും ഇവിടെ തുടരുകയായിരുന്നു. രോഗിയുമായി അതിസാഹസികമായി പുറംലോകത്തേക്ക് കടക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളെ ഒപ്പംകൂട്ടാന്‍ ഇവര്‍ മറന്നില്ല. ആശുപത്രിയില്‍ രോഗിയെ കിടത്തിച്ചികിത്സിക്കാന്‍ നടപടി തുടങ്ങിയെങ്കിലും നേരം പുലര്‍ന്നപ്പോള്‍ ഇവര്‍ അപ്രത്യക്ഷരായി. അന്വേഷണത്തില്‍ സംഘം കുടിയിലത്തെിയതായി വിവരം ലഭിച്ചു. ഇവരെ വീണ്ടും ആശുപത്രിയിലത്തെിച്ച് ചികിത്സ നല്‍കാന്‍ ശ്രമം തുടരുകയാണ്.പി.കെ. മണി, ജോയി, ഉണ്ണികൃഷ്ണന്‍, വില്‍സണ്‍ എന്നിവരും ഫയര്‍ഫോഴ്സ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.