തിരുവനന്തപുരം: വിശുദ്ധ റമദാന്‍ മാസത്തിന് വിടപറഞ്ഞ് വിശ്വാസികളുടെ വലിയ ആഹ്ളാദത്തിന്‍റെ ചെറിയ പെരുന്നാള്‍ ഇന്ന്. ഒരു മാസക്കാലത്തെ ആത്മീയ-ശാരീരിക പരിശീലനം നല്‍കിയ ഊര്‍ജ്ജവുമായാണ് വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിന് ഒരുങ്ങിയത്. സംസ്ഥാനത്തുടനീളം ഈദ്ഗാഹുകളിലും പള്ളികളിലുമായി പെരുന്നാള്‍ നമസ്കാരം നടന്നു.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന് പാളയം ഇമാം മൗലവി വി.പി സുഹൈബ് നേതൃത്വം നല്‍കി. പെരുന്നാള്‍ ദിനം സാഹോദര്യത്തിന്‍റെ പ്രകാശനമാകേണ്ടതുണ്ടെന്ന് പെരുന്നാള്‍ ഖുതുബയിലുടെ അദേഹം വിശ്വാസികളെ ഉണര്‍ത്തി. സുഹൃത്തുക്കളെയും അയല്‍വാസികളെ ഇതര മതസ്ഥരെയും വീടുകളിലേക്ക് ക്ഷണിക്കാനും എല്ലാവരും തയാറകണം. വംശീയത ഉയര്‍ത്തി സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമങ്ങളെ ഇതിലൂടെ പ്രതിരോധിക്കണമെന്നും മൌലവി സുഹൈബ് പറഞ്ഞു.
മണക്കാട് ഗേള്‍സ് സ്കൂളില്‍ നടന്ന ഈദ് ഗാഹിന് എസ് എം.സൈനുദ്ദീന്‍ മൗലവി നേതൃത്വം നല്‍കി. അഷ്റഫ് മദനി പറപ്പൂരാണ് പുത്തരിക്കണം മൈതാനിയിൽ നടന്ന ഈദ് ഗാഹില്‍ ഈദ് സന്ദേശം നല്‍കിയത്. ചാല സെന്‍ട്രല്‍ സ്കൂള്‍, തോന്നക്കള്‍ എ.ജെ സ്കൂളിന് സമീപം, പെരുമാതുറ മുതലപ്പുഴ ബീച്ച്, വക്കല സിറ്റി സെന്‍റര്‍ കോമ്പൗണ്്ട കലപ്പമ്പലം കിഴക്കനേല ഹിറാ മസ്ജിദ് കോമ്പൗണ്ട്, നരിക്കല്ല് മുക്ക്, കണിയാപുരം റാഹ ഓഡിറ്റോറിയത്തിന് സമീപം എന്നിവിടങ്ങളിലും ഈദ് ഗാഹ് നടന്നു.
നെടുമങ്ങാട് ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ആബിദ് മൌലവി നേതൃത്വം നല്‍കി. തമ്പാനൂര്‍ ജുമാ മസ്ജിദ് മണക്കാട് വലിയ പള്ളി(അബ്ദുല്‍ ഗഫാര്‍ മൌലവി), ചാല ജുമാ മസ്ജിദ് (അബ്ദുല്‍ ഷുക്കൂര്‍ മൌലവി), വഴുതക്കാട് മസ്ജിദ്( ഉബൈദ് മൌലവി), നെയ്യാറ്റിന്‍കര ജുമാ മസ്ജിദ്( അന്‍വര്‍ മന്നാനി), കായല്‍പുറം മുസ്ലിം ജമാഅത്ത്(ഷഹീര്‍ മൌലവി), കടുവയില്‍ ജുമാമസ്ജിദ്(അബ്ദുല്‍ ഷുക്കൂര്‍ മൌലവി) എന്നിവടങ്ങളിലും പെരുന്നള്‍ നമസ്കാരം നടന്നു. കൊച്ചിയില്‍ വൈറ്റില സലഫി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഷെരീഫ് മേലതില്‍ മൌലവി നേതൃത്വം നല്‍കി.
ആലപ്പുഴ മുന്‍സിപ്പല്‍ മൈതാനം, കായങ്കുളം എം എസ് എം കോളെജ് മൈതാനം,ആലപ്പുഴ മര്‍ക്കസ് മസ്ജിദ് അടക്കം നിരവധി പള്ളികളില്‍ പ്രാര്‍ഥനകള്‍ നടന്നു.ആലപ്പുഴ മര്‍ക്കസ് മസ്ജിദില്‍ ഇബ്രാഹംകുട്ടി മൌലവി പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കി.
കോട്ടയത്ത് തിരുന്നക്കര പുത്തന്‍ പള്ളി,കോട്ടയം താജ് മസ്ജിദ്, താഴത്തങ്ങാടി ജുമാ മസ്ജിദ്,വാരിശ്ശേരി ജുമാ മസ്ജിദ് , ചങ്ങനാശേരി പുത്തൂര്‍ പള്ളി, ചങ്ങനാശേരി പഴയപള്ളി ,എരുമേലി നൈനാര്‍ മസ്ജിദ്, കാഞ്ഞിരപ്പള്ളി നൈനൈര്‍ മസ്ജിദ്, ഈരാറ്റുപേട്ട പുത്തന്‍ പള്ളി, മുണ്ടക്കയം ടൌണ്‍ ജുമാ മസ്ജിദ്, വണ്ടന്‍പതാല്‍ ജുമാ മസ്ജിദ് കൂട്ടിക്കല്‍ മൊഹീദിയന്‍ ജുമാ മസ്ജിദ്, പാലാ ടൌണ്‍ പള്ളി, പഴയ പറന്പ് ടൊണ്‍ പള്ളി എന്നിവിടങ്ങളില്‍ പ്രാര്‍ഥനകള്‍ നടന്നു.
കൊച്ചിയില്‍ വൈറ്റില സലഫി മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്കാരത്തിന് ഷെരീഫ് മേലതില്‍ മൌലവി നമസ്കാരത്തിന് നേതൃത്വം നല്‍കി.നടന്‍ മമ്മൂട്ടി ഉള്‍പ്പെടയുള്ളവർ പങ്കെടുത്തു.
തിരൂര്‍ എം.ഇ.എസ് സെന്‍ട്രല്‍ സ്കൂളില്‍ നടന്ന നമസ്കാരത്തില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അമീര്‍ എം.ഐ അബ്ദുല്‍ അസീസ് നേതൃത്വം നല്‍കി. ശാന്തപുരത്ത് നടന്ന ഈദ് നമസ്കാരത്തിന് ജമാഅത്തെ ഇ്സാലാമി അസിസ്റ്റന്‍റ് അമീര്‍ ശെയ്ഖ് മുഹമ്മദ് കാരക്കുന്ന് നേതൃത്വം നല്‍കി.
പാലക്കാട് ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നടന്ന ഈദ് ഗാഹുകള്‍ക്ക് പ്രമുഖര്‍ നേതൃത്വം നല്‍കി. മഞ്ഞക്കുളം സിത്താര മഹലില്‍ നടന്ന ഈദ് ഗാഹിന് എം.എസ്.എം ജില്ലാ പ്രസിഡന്‍റ് കെ. നൂറുദ്ദീന്‍ സ്വലാഹി നേതൃത്വം നല്‍കി മഴയായതിനാല്‍ പല ഈദ്ഗാഹുകളും പളളികളിലേക്ക് മാറ്റി. സ്ത്രീകളുള്‍പ്പെടെ നൂറുകണക്കിന് വിശ്വാസികളാണ് നമസ്കാരത്തില്‍ പങ്കെടുത്തത്.
കണ്ണൂർ പഴയ ബസ്റ്റാൻഡിലെ നൂർ ജുമാ മസ്ജിദിൽ കെ.കെ സുഹൈൽ, താവക്കര കൗസർ ജൂമാ മസ്ജിദിൽ ഹിലാം താലിബ്, താണ സലഫി മസ്ജിദിൽ ഷമീർ മൗലവി, തളാപ്പ് ജൂമാ മസ്ജിദിൽ അബ്ദുൾ കരിം അൽ ഖാസി, അറക്കൽ മ്യൂസിയത്തിനു സമീപം ഷംസുദ്ദീൻ പ രീദ് എന്നിവർ പെരുന്നാൾ നമസ്ക്കാരത്തിന് നേതൃത്വം നൽകി.യൂണിറ്റി സെന്ററിൽ നടന്ന സമൂഹ പെരുന്നാൾ നമസ്ക്കാരത്തിൽ മൗലവി ഹബീദ് മസ്തൂദ്, മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഫാ.ദേവസി ഈരത്തറ തുടങ്ങിയവർ പങ്കെടുത്തു.
കോഴിക്കോട് മര്‍ക്കസ് കോംപ്ലക്സ് ജുമാ മസ്ജിദില്‍ നടന്ന നമസ്കരാത്തിന് ഡോ. ഹക്കീം അസ്ഹരി നേതൃത്വത്വം നല്‍കി. പാളയം മൊഹിയുദ്ദീന്‍ പള്ളി, പുതുയങ്ങാടി ദാറുല്‍ സലാം ജുമാ മസ്ജിദ്, പട്ടാളം എന്നിവിടങ്ങളിലും പെരുന്നാള്‍ നമസ്കാരം നടന്നു.കണ്ണൂരില്‍ നൂര്‍ ജുമാ മസ്ജിദ്, താവക്കര കൌസര്‍ ജുമാ മസ്ജിദ് തുടങ്ങി വിവിധയിടങ്ങളില്‍ നമസ്കാരങ്ങള്‍ നടന്നു. കാസര്‍കോട് അസനത്തുല്‍ ജാരിയ മസ്ജിദില്‍ നടന്ന നമസ്കാരത്തില്‍ അത്തീക്കുര്‍ റഹ്മാന്‍ ഫൈസി നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.