പേരാവൂര്‍: കുടുംബത്തിന് സി.പി.എം പ്രാദേശിക നേതാക്കളുടെ ഊരുവിലക്കെന്ന് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബി.എസ്.എഫ്) സബ് ഇന്‍സ്പെക്ടറായ കൊല്ലമുളയില്‍ ലിജേഷും മാതാവ് കടത്തുംകണ്ടി ലളിതയും ആരോപിച്ചു.
വര്‍ഷങ്ങളായി പേരാവൂര്‍ വെള്ളര്‍വള്ളിയില്‍ താമസിച്ചിരുന്ന ലിജേഷും മാതാപിതാക്കളും സി.പി.എം പ്രവര്‍ത്തകരുടെ അതിക്രമങ്ങളെയും ആക്ഷേപങ്ങളെയും തുടര്‍ന്ന് വീടും സ്ഥലവും ഉപേക്ഷിച്ച് മണത്തണ അയോത്തുംചാലില്‍ താമസിച്ച് വരുകയാണ്. ഒഡിഷയിലെ ഉള്‍പ്രദേശത്താണ് ലിജേഷ് ജോലി ചെയ്യുന്നത്. താന്‍ നാട്ടിലില്ലാത്ത സമയത്ത് മാതാപിതാക്കള്‍ക്ക് നേരെ പലതവണ അക്രമ ശ്രമങ്ങള്‍ ഉണ്ടായിരുന്നെന്നും അതിനാലാണ് ഒടുവില്‍ അയോത്തുംചാലില്‍ താമസമാക്കിയതെന്നും ലിജേഷ് പറഞ്ഞു. തന്‍െറ പിതാവ് കോണ്‍ഗ്രസ് അനുഭാവിയായതിനാലാണ് സി.പി.എം പ്രവര്‍ത്തകര്‍ ഉപദ്രവിക്കുന്നത്. വെള്ളര്‍വള്ളിയിലെ വീട്ടിലേക്ക് വഴി നടക്കാന്‍ പോലും അനുവദിക്കാറില്ളെന്നും കിണറ്റിലും പറമ്പിലും മാലിന്യങ്ങള്‍ നിക്ഷേപിക്കാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
ലിജേഷിന്‍െറ അയല്‍വാസിയുടെ വീടിന് ഭീഷണിയാണെന്ന പരാതിയെ തുടര്‍ന്ന് ലിജേഷിന്‍െറ പറമ്പിലെ മൂന്നു തെങ്ങുകള്‍ ഇവരുടെ അനുമതി ഇല്ലാതെ മുറിച്ച് നീക്കിയിരുന്നു. അയല്‍വാസിയുടെ വീടിന് തെങ്ങുകള്‍ ഭീഷണിയാണെന്ന പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി തെങ്ങ് മുറിച്ച് നീക്കാന്‍ ഉത്തരവിറക്കുകയായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്‍െറ പേരിലാണ് ഇത്തരം പ്രവൃത്തികളെന്നും ലിജേഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.