ബൈക്കില്‍ സഞ്ചരിച്ച യുവാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊലപ്പെടുത്തി

ആറ്റിങ്ങല്‍: ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവിനെ പട്ടാപ്പകല്‍ തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തി. കിഴുവിലം നൈനാംകോണം പമ്മംകോട് ചരുവിളവീട്ടില്‍ ദിലീപാണ് (32) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലരയോടെ നൈനാംകോണം കോളനിക്ക് സമീപം അരികത്തുവാറിലേക്കുള്ള റോഡിലാണ് സംഭവം. ശബ്ദം കേട്ട് നാട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ യുവാവ് റോഡില്‍ ചോര വാര്‍ന്ന് കിടക്കുന്നതും മറ്റൊരാള്‍ ഓടി രക്ഷപ്പെടുന്നതുമാണ് കണ്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. കഴുത്തിലേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണം. സംഭവസ്ഥലത്ത് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച നിലയില്‍ കിടന്നിരുന്നു. ഒരു ബൈക്ക് കൊല്ലപ്പെട്ട ദിലീപിന്‍േറതാണ്. ബൈക്കില്‍ സഞ്ചരിച്ചിരുന്നയാള്‍ ദിലീപിനെ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് കരുതുന്നു.

ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി തെളിവെടുത്തു. മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. വിദേശത്തായിരുന്ന ദിലീപ് ഒരുമാസം മുമ്പാണ് നാട്ടിലത്തെിയത്. തിരികെ മടങ്ങാനിരിക്കെയാണ് കൊല്ലപ്പെട്ടത്. ആസൂത്രിതമായ കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.