തിരുവനന്തപുരം: കേരള പൊലീസിന്‍െറ നവീകരണവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പില്‍ ഐ.ടി വിഭാഗം രൂപവത്കരിക്കണമെന്ന നിര്‍ദേശം അട്ടിമറിക്കപ്പെടുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തത് ചിലരുടെ ഇടപെടല്‍ മൂലമാണ്.
വകുപ്പ് നവീകരണവുമായി ബന്ധപ്പെട്ട ഫയലുകള്‍ ചില ഉദ്യോഗസ്ഥര്‍ മുക്കിയതാണ് പ്രശ്നം സൃഷ്ടിച്ചത്. പൊലീസില്‍ ഫയല്‍കൈമാറ്റത്തിന് ഓണ്‍ലൈന്‍ സംവിധാനമാണുള്ളത് (ഐആപ്സ്). ഇതുപയോഗിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം കൂടിയേതീരൂ. ഐ.ടി വിഭാഗം രൂപവത്കൃതമായാല്‍ പരിശീലനത്തിനും മറ്റും സാങ്കേതിക വൈദഗ്ധ്യമുള്ളവരെ നിയമിക്കേണ്ടി വരും. നിലവില്‍, അടിസ്ഥായോഗ്യതയില്ലാത്ത ഒരുവിഭാഗം ഉദ്യോഗസ്ഥരാണ് ഐ.ടി പരിശീലനം നല്‍കുന്നത്. ഇതിന്‍െറ പേരില്‍ ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാനാണ് ഇവരുടെ താല്‍പര്യമത്രെ. തങ്ങളുടെ നിലനില്‍പിന് ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഐ.ടി വിഭാഗരൂപവത്കരണം സംബന്ധിച്ച ഫയലുകള്‍ ഇവര്‍ മുക്കുകയായിരുന്നെന്നും ആക്ഷേപമുണ്ട്. മുന്‍ സംസ്ഥാന പൊലീസ് മേധാവിമാരില്‍ ചിലര്‍ ഇതിനു സഹായകരമായ നിലപാട് എടുത്തതായും സൂചനയുണ്ട്.
ബി.ടെക്, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ള ധാരാളം ഉദ്യോഗസ്ഥര്‍ സേനയിലുണ്ട്. ഇവരെ ഒഴിവാക്കിയാണ് നിലവിലെ പരിശീലകര്‍ ചുമതല സ്വയം ഏറ്റെടുത്തത്. വര്‍ഷങ്ങളായി ഇവര്‍ മിനിസ്റ്റീരിയല്‍ ജോലികള്‍ നോക്കാറില്ല. താക്കോല്‍സ്ഥാനങ്ങളിലുള്ള ചിലര്‍ പരിശീലനത്തിനെന്ന പേരില്‍ മുങ്ങുമ്പോള്‍ ഇന്‍ ചാര്‍ജ് ഭരണം ഏര്‍പ്പെടുത്താറുണ്ട്. ഇത് സര്‍ക്കാറിന് അധികബാധ്യതയാണ് വരുത്തുന്നത്. ഇതുസംബന്ധിച്ച ആക്ഷേപം ശക്തമായപ്പോള്‍ 2013ല്‍ ആഭ്യന്തരമന്ത്രി ഫയല്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷേ, തുടര്‍നടപടികള്‍ എങ്ങുമത്തെിയില്ല.
നിലവില്‍, പരിശീലനത്തിന്‍െറ ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ നിരവധി ആക്ഷേപങ്ങള്‍ നേരിട്ടവരാണ്. അതിനാല്‍, ഇവരുടെ കീഴില്‍ പരിശീലനം നേടാന്‍ ഉദ്യോഗസ്ഥരില്‍ പലരും വിമുഖതകാട്ടുന്ന സംഭങ്ങളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.