മൃഗപീഡനം: അമീറുല്‍ ഇസ്ലാമിനെ കസ്റ്റഡിയില്‍ വാങ്ങും


കൊച്ചി: ജിഷ വധക്കേസില്‍ റിമാന്‍ഡിലുള്ള പ്രതി അമീറുല്‍ ഇസ്ലാമിന്‍െറ സുഹൃത്ത് അനാറുല്‍ ഇസ്ലാമിനെ തേടി അസമിലേക്ക് പുറപ്പെട്ട അന്വേഷണസംഘം മടങ്ങുന്നു. അനാറുല്‍ ഇസ്ലാമിനെ കണ്ടത്തൊനായി മൂന്നാഴ്ചയായി അസമില്‍ തങ്ങുന്ന സംഘം ദൗത്യം ഫലംകണ്ടില്ളെങ്കിലും കേസിന് സഹായകമായ വിവരശേഖരണം പൂര്‍ത്തിയാക്കിയാണ് മടങ്ങുന്നത്.

ജിഷ കൊലക്കേസില്‍ പ്രതി അറസ്റ്റിലായെങ്കിലും ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. കൊല നടന്ന ദിവസം സുഹൃത്തുക്കളായ അനാറുല്‍ ഇസ്ലാം, ഹര്‍ദത്ത് ബറുവ എന്നിവരോടൊപ്പം മദ്യപിച്ചതായി അമീറുല്‍ ഇസ്ലാം മൊഴിനല്‍കിയിരുന്നു. എന്നാല്‍, ഇവരിലാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന് തെളിവ് പൊലീസിന് ലഭിച്ചില്ല. അതേസമയം, മൃഗത്തെ പീഡിപ്പിച്ച കേസില്‍ ഇയാളെ കസ്റ്റിയില്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിക്കും. ജയിലിലുള്ള അമീറുല്‍ ഇസ്ലാമിന്‍െറ അറസ്റ്റ് ഈ കേസില്‍ രേഖപ്പെടുത്തിയെങ്കിലും പൊലീസ് കസ്റ്റഡി അപേക്ഷ നല്‍കിയിട്ടില്ല.

പീഡിപ്പിച്ച ആടിന്‍െറ ഉടമയായ പൊലീസുകാരന്‍ ഇയാള്‍ക്കെതിരെ മൊഴിനല്‍കിയിട്ടുണ്ട്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ദൃശ്യങ്ങളും പൊലീസിന്‍െറ പക്കലുണ്ട്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.