തമിഴ് പെണ്‍കുട്ടിയെ വനം ഉദ്യോഗസ്ഥന്‍ രാത്രി താമസ സ്ഥലത്ത് കയറി മാനഭംഗപ്പെടുത്തി

എരുമപ്പെട്ടി (തൃശൂര്‍): വനത്തില്‍ പ്ളാന്‍േറഷന്‍ ജോലിക്കത്തെിയ തമിഴ് കുടുംബത്തിലെ പെണ്‍കുട്ടിയെ ഫോറസ്റ്റ് ഡെ. റേഞ്ചോഫിസര്‍ രാത്രി താമസ സ്ഥലത്ത് മദ്യപിച്ച് ചെന്ന് മാനഭംഗപ്പെടുത്തി. സംഭവത്തിന് ശേഷം മുങ്ങിയ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെ. റേഞ്ചോഫിസര്‍ എല്‍. സുധീഷ്കുമാറിനെതിരെ എരുമപ്പെട്ടി പൊലീസ് കേസ് എടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ചും ഡെ. റേഞ്ചോഫിസറെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വേലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണിക്കൂറുകളോളം പഴവൂരിലെ എരുമപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധിച്ചു. ശനിയാഴ്ച രാത്രിയിലാണ് പഴവൂര്‍ എടക്കുന്നിക്ക് സമീപം തമിഴ് തൊഴിലാളികളെ താമസിപ്പിച്ച വാടക കെട്ടിടത്തില്‍ ഇയാളുടെ പരാക്രമം അരങ്ങേറിയത്.

രാത്രി 11ഓടെ സര്‍വിസ് ജീപ്പില്‍ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ചത്തെിയ സുധീഷ്കുമാര്‍ ജീപ്പില്‍ നിന്നും മദ്യക്കുപ്പികള്‍ കൊണ്ടുവന്ന് വീടിന്‍െറ അകത്തിരുന്ന് മദ്യപിച്ചു. ഇയാളെ കൂട്ടിക്കൊണ്ടുപോകാന്‍ രണ്ട് ഗാര്‍ഡുകള്‍ ശ്രമിച്ചെങ്കിലും നടന്നില്ല. നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിലെ മുറികള്‍ക്കൊന്നും വാതിലില്ല. ഇതിലെ ഒരു മുറിയില്‍ മറ്റ് സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുകയായിരുന്ന കൗമാര പ്രായക്കാരിയെ സുധീഷ്കുമാര്‍ തിരഞ്ഞുപിടിച്ച് പൊക്കിയെടുത്ത്  മറ്റൊരു മുറിയില്‍ കൊണ്ടുപോയി.

ഇത് കണ്ട് പെണ്‍കുട്ടിയുടെ അമ്മാവന്‍ മണികണ്ഠന്‍ നാട്ടില്‍ വിവാഹം ഉറപ്പിച്ച അവളെ ഉപദ്രവിക്കരുതെന്നും പറഞ്ഞ് കാലുപിടിച്ച് അപേക്ഷിക്കുകയും പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പ്രതിരോധിക്കാന്‍ ശ്രമിക്കുകയും  ചെയ്തു. മണികണ്ഠനെ നെഞ്ചില്‍ ചവിട്ടി തള്ളിയിട്ട് അയാള്‍  പെണ്‍കുട്ടിയെ വീണ്ടും കയറിപ്പിടിച്ചു. പിടിവിടീപ്പിച്ച് ഓടിയ കുട്ടി വീടിന് പിറകില്‍ കൂടി സമീപത്തെ വീടിന്‍െറ പിറകിലേക്ക് കടന്ന് പറമ്പില്‍ ഒളിച്ചു.ഡെ. റേഞ്ചോഫിസറുടെ പരാക്രമങ്ങള്‍ കണ്ട് ഭയന്നസ്ത്രീകളും കുട്ടികളും ഉറക്കെ നിലവിളിച്ചു. ബഹളം കേട്ട് സമീപത്തെ വീട്ടുകാര്‍ പുറത്തെ ലൈറ്റുകള്‍ തെളിച്ചതോടെ സംഭവം പന്തിയല്ളെന്ന് കണ്ട് ഡെ. റേഞ്ചോഫിസര്‍ ജീപ്പെടുത്ത് സ്റ്റേഷനിലേക്ക് പോയി. നാട്ടുകാര്‍ വിവരം  പഞ്ചായത്ത് മെംബറെയും കെട്ടിട ഉടമയെയും അറിയിച്ചു.   ഞായറാഴ്ച രാവിലെ സംഭവം കാട്ടുതീ പോലെ പടര്‍ന്നതോടെ ജനങ്ങള്‍ ഇളകി. പന്തികേട് മനസ്സിലാക്കിയ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ ഡെ. റേഞ്ചോഫിസര്‍ സുധീഷ്കുമാര്‍ ലീവ് എഴുതിവെച്ച് മുങ്ങി.

തുടര്‍ന്ന് വേലൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങളായ എ.എസ്. ചന്ദ്രന്‍, സ്വപ്ന രാമചന്ദ്രന്‍, പി.കെ. ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഉപരോധച്ചു. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് എരുമപ്പെട്ടി എസ്.ഐ ഡി. ശ്രീജിത്ത് നല്‍കിയ ഉറപ്പിനത്തെുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരം ഉച്ചയോടെ നാട്ടുകാര്‍ അവസാനിപ്പിച്ചു. പൊലീസ്  പീഡനത്തിനിരയായ തമിഴ് പെണ്‍കുട്ടിയില്‍ നിന്നും ദൃക്സാക്ഷികളില്‍ നിന്നും മൊഴിയെടുത്ത ശേഷം സുധീഷ്കുമാറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
പ്ളാന്‍േറഷന്‍ ജോലിക്കത്തെിയ നാല് കുടുംബങ്ങളില്‍പെട്ട സ്ത്രീകളും കുട്ടികളുമടക്കം 15 പേരാണ് ഈ വീട്ടില്‍ താമസിക്കുന്നത്. രണ്ടാഴ്ച മുമ്പ് പണിക്കത്തെിയ ഇവര്‍ പഴവൂര്‍ -തയ്യൂര്‍ വനത്തിലെ അക്വോഷ്യ പ്ളാന്‍േറഷന്‍ പണി പൂര്‍ത്തീകരിച്ച് അടുത്തയാഴ്ച നാട്ടില്‍ പോകാനിരിക്കുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.