Posted On
date_range Updated On
date_range ഏക സിവിൽ കോഡ്: ലക്ഷ്യം സാമുദായിക ധ്രുവീകരണം -എ.െക ആൻറണി
തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ തുറന്നടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആൻറണി. എക സിവിൽ കോഡ് ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രമാണ്. സാമുദായിക ധ്രുവീകരണമാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും എ.കെ ആൻറണി പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനവസരത്തിലുണ്ടായ ഇൗ ചർച്ച കേന്ദ്രസർക്കാർ മുൻകൈയെടുത് നിർത്തണമെന്നും എ.കെ ആൻറണി വ്യക്തമാക്കി.
ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി സര്‍ക്കാർ നീക്കം ഇന്ത്യന്‍ ജനത ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വം തകര്‍ക്കാനേ ഉപകരിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇതിനെതിരെ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.