Posted On
date_range Updated On
date_range ഫേസ്ബുക്കിന് പിന്നാലെ സര്‍ക്കാറിന് ട്വിറ്ററും
തിരുവനന്തപുരം: പൊതുജന സമ്പര്‍ക്കം ഉറപ്പുവരുത്താന്‍ നവമാധ്യമങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സജീവമാകുന്നു. സര്‍ക്കാറിന്‍െറ പ്രവര്‍ത്തനങ്ങള്‍ യഥാസമയം ജനങ്ങളിലത്തെിക്കുന്നതിന് ട്വിറ്റര്‍ അക്കൗണ്ടും സര്‍ക്കാര്‍ ആരംഭിച്ചു. ‘സി.എം.ഒ കേരള’എന്ന പേരിലാണ് ട്വിറ്റര്‍ പേജ്.
സര്‍ക്കാറിന്‍െറ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ അറിയാനും ജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിമര്‍ശങ്ങളും അറിയിക്കാനുമുള്ള ഇടം കൂടിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ ട്വീറ്റില്‍ വ്യക്തമാക്കി. പിണറായിയുടെ നിലവിലെ ട്വിറ്റര്‍ അക്കൗണ്ട് പേജ് തുടരും. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക് പേജ് ആരംഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.