കൊല്ലം: കൊല്ലത്തുനിന്ന് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ അസം സ്വദേശികളായ സഹോദരങ്ങളിലൊരാള്‍ ബോഡോ തീവ്രവാദിയാണെന്ന് സ്ഥിരീകരിച്ചു. ഇയാളെ അസം പൊലീസ് അറസ്റ്റ് ചെയ്തു. അസമിലെ കൊക്രജര്‍ ജില്ലക്കാരനായ കനീന്ദ്ര നര്‍സാരിയാണ് (23) അറസ്റ്റിലായത്. മറ്റൊരു കേസില്‍ നേരത്തേ ശിക്ഷിക്കപ്പെട്ട ഇയാളുടെ സഹോദരന്‍ ഖലീല്‍ നര്‍സാരിയെയും അസം പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലം ആശ്രാമത്തെ ടൈല്‍സ് നിര്‍മാണ ഫാക്ടറിയില്‍നിന്ന് പൊലീസിന്‍െറ സഹായത്തോടെ മിലിട്ടറി ഇന്‍റലിജന്‍സ് രണ്ടാഴ്ച മുമ്പ് കസ്റ്റഡിയിലെടുത്ത കനീന്ദ്ര നര്‍സാരിയെയും സഹോദരന്‍ ഖലീല്‍ നര്‍സാരിയെയും പിന്നീട് വിട്ടയച്ചെങ്കിലും നിരീക്ഷണത്തിലായിരുന്നു.
ശനിയാഴ്ച രാവിലെയാണ് ഇവരെ വീണ്ടും കസ്റ്റഡിയിലെടുത്ത് അസം പൊലീസിന് കൈമാറുകയായിരുന്നു. അസമിലെ ബോഡോ ഏറ്റുമുട്ടലില്‍ കനീന്ദ്ര നര്‍സാരിക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍, വാറന്‍റ് തുടങ്ങിയ രേഖകളുമായത്തെിയ പൊലീസ്, പിടിയിലായത് തങ്ങള്‍ അന്വേഷിക്കുന്നയാള്‍തന്നെയെന്ന് സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ കേരള പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.