മകളുടെ വിവാഹ ദിവസം അമ്മ ആത്​മഹത്യ ചെയ്​തു

 കോവളം: മകളുടെ ഇഷ്ടമില്ലാത്ത വിവാഹത്തില്‍ പ്രതിഷേധിച്ച് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് മെഡിക്കല്‍ കോളേജ് ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലായിരുന്ന പൂങ്കുളം തുളസീഭവനില്‍ തുളസിയുടെ ഭാര്യ സുനിത (37) മരിച്ചു. ഇന്ന് പുലര്‍ച്ചെ 1.15 നാണ് മരണം സ്ഥിരീകരിച്ചത്. മകളുടെ വിവാഹത്തിന്​ ഒരു​ക്കം നടക്കുന്നതിനിടെയാണ്​ അമ്മ ആത്​മഹത്യ ചെയ്​തത്​. 95 ശതമാനം പൊള്ളലേറ്റിരുന്ന സുനിതയ്ക്ക് വെന്റിലേറ്ററിന്റെ സഹായത്താല്‍ തീവ്രപരിചരണം നല്‍കിവരികയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.