വാട്സ് ആപ് കൂട്ടായ്മയുടെ തണലില്‍ ബൈജുമോനും മനീഷയും ഒന്നായി

ബധിരരും മൂകരുമായവര്‍ക്ക് ഇണകളെ കണ്ടത്തൊന്‍ സഹായിക്കുന്ന ‘ചങ്ങാതിക്കൂട്ടം’ വാട്സ് ആപ് കൂട്ടായ്മയാണ് ഇരുവരെയും ഒന്നിപ്പിച്ചത്
പയ്യന്നൂര്‍: സംസാരിക്കാനും കേള്‍ക്കാനും സാധിക്കാത്തവരുടെ വാട്സ് ആപ് കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തിന്‍െറ തുണയില്‍ ബൈജുമോന്‍ മനീഷയുടെ കഴുത്തില്‍ മിന്നുകെട്ടി. ചങ്ങാതിക്കൂട്ടത്തിന്‍െറ പ്രഥമ സംരംഭം പൂവണിഞ്ഞത് പയ്യന്നൂര്‍ വിഠോബാ ക്ഷേത്രത്തിന്‍െറ കല്യാണമണ്ഡപത്തില്‍.
ബധിരരും മൂകരുമായവര്‍ക്ക് ഇണയെ കണ്ടത്തെുക പ്രയാസമാണ്. ഈ കടമ്പ കടക്കാനുള്ള പാലം പണിയുകയാണ് ചങ്ങാതിക്കൂട്ടം. ഇത്തരക്കാരുടെ സംഘടനയായ ഓള്‍ കേരള അസോസിയേഷന്‍ ഓഫ് ദ ഡഫിലെ അംഗങ്ങള്‍ ചേര്‍ന്നാണ് വാട്സ് ആപ് ഗ്രൂപ് രൂപവത്കരിച്ചത്. അംഗങ്ങളില്‍ നിന്നാണ് ഇണയെ കണ്ടത്തെുന്നത്. സ്കൂളില്‍ ക്ളര്‍ക്കായ ബൈജുമോന്‍ ഏരുവേശ്ശിയിലെ പി .കെ. കുഞ്ഞിരാമന്‍െറ മകനാണ്. പെരിങ്ങോം അരവഞ്ചാലിലെ കെ.വി. തമ്പാന്‍െറ മകളായ മനീഷ ബി.എസ്.എന്‍.എല്‍ ജീവനക്കാരിയാണ്. ചങ്ങാതിക്കൂട്ടം ഇരുവരെയും കണ്ടത്തെി വിവാഹത്തിന് വേദിയൊരുക്കുകയായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപേര്‍ കല്യാണം കൂടാന്‍ എത്തി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് കാസര്‍കോട്ടെ പി. രാജീവ്കുമാറാണ് കൂട്ടായ്മയുടെ നേതാവ്. സംഘത്തില്‍ സംസാരിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന അംഗവും ഇദ്ദേഹം തന്നെ. എറണാകുളത്തെ നിസാര്‍ മൊയ്തീന്‍, മലപ്പുറത്തെ മുജീബ്റഹ്മാന്‍, ഹൈദ്രു, കൊല്ലം സ്വദേശിയായ പത്മകുമാര്‍, പത്തനംതിട്ടയിലെ സജിത് എന്നിവരാണ് ഗ്രൂപ്പിലെ പ്രധാന പ്രവര്‍ത്തകര്‍. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ളവര്‍ ഗ്രൂപ്പില്‍ സജീവമാണ്. അതുകൊണ്ടുതന്നെ പരസ്പരം പരിചയപ്പെടാനും യോജിച്ച ഇണയെ കണ്ടത്തൊനും ഇത് സഹായകമാണെന്ന് രാജീവ്കുമാര്‍ പറയുന്നു.
ബധിരരും മൂകരുമായവര്‍ക്ക് സംഘടനകളുണ്ടെങ്കിലും സോഷ്യല്‍ മീഡിയാ രംഗത്ത് ഇവരുടെ സാന്നിധ്യം സജീവമല്ല. ഈ പോരായ്മാണ് വാട്സ് ആപിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും ചങ്ങാതിക്കൂട്ടം പരിഹരിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.