ബാബുവി​െൻറ രാജി സ്വീകരിക്കാത്തത്​ മുഖ്യമന്ത്രിയു​ടെ സ്വയരക്ഷക്ക്​ –പിണറായി

തൃശൂർ: കെ ബാബുവിെൻറ രാജി സ്വീകരിക്കാത്തത് മുഖ്യമന്ത്രിയുടെ സ്വയരക്ഷക്കുള്ള തന്ത്രമാണെന്ന് സി.പി.എം േപാളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. കെ.ബാബുവിനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടു വന്നാലെ മുഖ്യമന്ത്രിക്ക് തുടരാന്‍ സാധിക്കൂ. അതിനുള്ള തന്ത്രങ്ങളാണ് ഉമ്മന്‍ചാണ്ടി മെനഞ്ഞത്.  മാണിയെ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് ബാബുവിെൻറ രാജി സ്വീകരിക്കാതിരുന്നതെന്നും പിണറായി പറഞ്ഞു.

ഉമ്മന്‍ചാണ്ടി രാജി െവച്ചില്ലെങ്കില്‍ കടുത്ത പ്രതിഷേധങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. അർഹതയില്ലത്തവർ മുഖ്യമന്ത്രി സ്ഥാനത്തും മന്ത്രി സ്ഥാനത്തും തുടർന്നാൽ സ്വാഭാവികമായും പ്രതിേഷധമുണ്ടാവും. മര്‍ദിച്ച് ഒതുക്കാന്‍ നോക്കിയാല്‍ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെടും. മദ്യവർജനമാണ് സി.പി.എമ്മിെൻറ നിലപാട്. അതാത് കാലത്തെ സർക്കാറാണ്  മദ്യ നയം തീരുമാനിക്കുകയെന്നും പിണറായി കൂട്ടിച്ചേർത്തു.

 രണ്ടു മാസത്തേക്ക് ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാനാണ് കോണ്‍ഗ്രസിെൻറ ശ്രമം. ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ട ജഡ്ജിക്കെതിരെ തെറിയഭിഷേകമാണ് നടത്തുന്നത്. കോടതിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ് ശ്രമമെന്നും പിണറായി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.