ബാബു മന്ത്രിയാകുന്നതിൽ അപാകതയില്ലെന്ന് സുധീരൻ

കൊച്ചി: കെ. ബാബു മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരുന്നതിൽ അപാകതയില്ലെന്ന് കെ.പി.സി.സി പ്രസിഡൻറ് വി.എം സുധീരൻ. ഹൈകോടതി സ്റ്റേ ചെയ്തതോടെ കീഴ്ക്കോടതി വിധി അപ്രസക്തമായി. രാജിവെക്കേണ്ട സാഹചര്യം മാറി. ബാബു മന്ത്രിസഭയിൽ തിരിച്ചെത്തുന്നതിനെ പറ്റി മുഖ്യമന്ത്രിയുമായി താൻ സംസാരിച്ചിരുന്നുവെന്നും സുധീരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

മദ്യനയത്തിൽ മാറ്റംവരുത്തുമെന്ന സി.പി.എം നയം മദ്യലോബിയുമായുള്ള അവരുടെ കൂട്ടുകെട്ടാണ് കാണിക്കുന്നത്. സരിതയുടെ ആരോപണങ്ങൾക്ക് പിന്നിൽ സി.പി.എമ്മിൻെറ ഗൂഢാലോചനയാണ്. ഇത്തരത്തിൽ ഈ സർക്കാറിനെ അട്ടിമറിക്കാൻ ശ്രമിക്കേണ്ട. തൃശൂർ വിജിലൻസ് ജഡ്ജിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം ശരിയായില്ല.

മുൻ അംബാസിഡർ ടി.പി ശ്രീനിവാസനെ ആക്രമിച്ചത് ആദ്യം അനുകൂലിച്ച സി.പി.എമ്മിന് അസഹിഷ്ണുതയാണ്. അക്രമികളെ ന്യായീകരിച്ച പിണറായി വിജയൻ സി.പി.എമ്മിൻെറ മുഖം വ്യക്തമാക്കിയെന്നും സുധീരൻ കുറ്റപ്പെടുത്തി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.