Posted On
date_range Updated On
date_range ഉമ്മൻചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് -കെ.എം മാണി
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മുൻ മന്ത്രിയും കേരളാ കോൺഗ്രസ് എം ചെയർമാനുമായ കെ.എം മാണി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് കൊണ്ട് ഒരാൾ പ്രതിയാകില്ല. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ടെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു.
ബാർകോഴ ആരോപണത്തിൽ രാജിവെക്കുന്നതിനെ കുറിച്ച് മനഃസാക്ഷിയോട് ചോദിക്കാനാണ് തന്നോട് കോടതി ആവശ്യപ്പെട്ടത്. ഇതനുസരിച്ച് മനഃസാക്ഷിയോട് ചോദിച്ച ശേഷമാണ് താൻ രാജിവെച്ചത്. ഉന്നത ജനാധിപത്യ മൂല്യം സംരക്ഷിക്കാനായിരുന്നു ഇത്. ധാർമിക മൂല്യം ഉയർത്തി പിടിക്കുന്ന വ്യക്തിയാണ് മുഖ്യമന്ത്രിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.