Posted On
date_range Updated On
date_range സരിതക്ക് ഒരു സഹായവും ചെയ്തുകൊടുത്തിട്ടില്ല –ആര്യാടൻ
തിരുവനന്തപുരം: സോളാർ ഇടപാടുമായി ബന്ധപ്പെട്ട് സരിതയുടെ ആരോപണങ്ങൾ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദ് തള്ളി. സരിതക്ക് വേണ്ടി ഒന്നും ചെയ്തുകൊടുത്തിട്ടില്ലെന്നും അേദ്ദഹം വ്യക്തമാക്കി. സരിത ആവശ്യപ്പെട്ട കാര്യങ്ങൾ ഒന്നും നടത്തിക്കൊടുത്തിട്ടില്ല. പിന്നെ എന്തിന് സരിത പണം നൽകണമെന്നും ആര്യാടൻ പറഞ്ഞു. അനർട്ടുമായി ബന്ധപ്പെട്ടും ഒരു സഹായവും ചെയ്തിട്ടില്ല. അതേസമയം സരിത രണ്ട് മൂന്ന് തവണ തന്നെ വന്നു കണ്ടിട്ടുണ്ടെന്ന് ആര്യാടൻ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.