എറണാകുളം: മരടിൽ വെടിപ്പുരക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന പടക്ക നിർമാണ തൊഴിലാളിയും മരട് സ്വദേശിയുമായ ജലജ (64) ആണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തിൽ 60 ശതമാനം പൊള്ളലേറ്റ ജലജ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
അപകട ദിവസം പടക്ക നിർമാണ തൊഴിലാളി തെരുവിൽപാടത്ത് രാജന്‍റെ ഭാര്യ നളിനി (65) മരിച്ചിരുന്നു. ജനുവരി 22നായിരുന്നു മരടിൽ വെടിപ്പുരക്ക് തീപിടിച്ചത്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിന്‍റെ വെടിക്കെട്ടിന് വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുമ്പോഴായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.