ജോസ് കെ. മാണി എം.പി ആശുപത്രി വിട്ടു

കോട്ടയം: നിരാഹാരസമരത്തിനിടെ ആരോഗ്യനില വഷളായി കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ജോസ് കെ. മാണി എം.പി ആശുപത്രി വിട്ടു. ഞായറാഴ്ച  രാവിലെ പത്തരയോടെയായിരുന്നു ഡിസ്ചാര്‍ജ്. റബറിന്‍െറ വിലത്തകര്‍ച്ചക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതോടെ ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് ബലം പ്രയോഗിച്ച്  എം.പിയെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ അദ്ദേഹം നിരാഹാരം അവസാനിപ്പിച്ചിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വകുപ്പിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു ചികിത്സ. എം.പിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് കാര്‍ഡിയോളജി വിഭാഗം യൂനിറ്റ് ചീഫ് ഡോ. വി.എല്‍. ജയപ്രകാശ് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.