എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ചവിട്ടുനാടക കലാകാരന് ജീവപര്യന്തം തടവ്

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചവിട്ടുനാടക കലാകാരന് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. സുഹൃത്തിന്‍െറ മകളെ പീഡിപ്പിച്ചതിന് ചെല്ലാനം കണ്ടക്കടവ് വെളുത്തകണ്ടത്തുതറ കെ.വി. സഹദേവനെയാണ് (61) എറണാകുളം അഡീഷനല്‍ സെഷന്‍സ് (കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന) പ്രത്യേക കോടതി ജഡ്ജി കെ.ടി. നിസാര്‍ അഹമ്മദ് ശിക്ഷിച്ചത്.

2013 ജനുവരിയിലാണ് സംഭവം. പ്രതി മിഠായി വാങ്ങിക്കൊടുക്കാമെന്ന് പ്രലോഭിപ്പിച്ച് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരനെയും പിതാവിനെയും ചവിട്ടുനാടകം പഠിപ്പിച്ചത് സഹദേവനായിരുന്നു. സ്കൂള്‍ വാര്‍ഷികത്തിന് സഹോദരനും പെണ്‍കുട്ടിയുടെ പിതാവും ഒരുമിച്ച് സ്കൂളില്‍ ചവിട്ടുനാടകം അവതരിപ്പിച്ച ദിവസമാണ് കേസിനാസ്പദമായ സംഭവം. പരിപാടി കഴിഞ്ഞതോടെ പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും സഹോദരനും മേക്കപ് അഴിച്ചുമാറ്റുന്ന തിരക്കിലായിരുന്നു. ഈ സമയം സ്റ്റേജിന് പുറത്ത് നിന്ന പെണ്‍കുട്ടിയെ പ്രതി സ്കൂളിന് സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം പെണ്‍കുട്ടി അസ്വസ്തത പ്രകടിപ്പിച്ചതോടെ മാതാപിതാക്കള്‍ വിവരം തിരക്കിയെങ്കിലും ഭയംമൂലം ഇക്കാര്യം പുറത്തുപറഞ്ഞില്ല. പിന്നീട് സ്കൂളിലത്തെിയപ്പോഴും പെണ്‍കുട്ടിയുടെ അസ്വസ്തത ശ്രദ്ധയില്‍പെട്ടതോടെ സ്കൂളിലെ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി കൗണ്‍സലിങ് നടത്തി. ഇതിനിടെയാണ് പെണ്‍കുട്ടി പീഡനവിവരം പുറത്തുപറഞ്ഞത്. ചൈല്‍ഡ് വെല്‍ഫെയര്‍ അധികൃതരും മാതാപിതാക്കളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും കൗണ്‍സലിങ് നടത്തിയവരെയും പെണ്‍കുട്ടിയെയും വിസ്തരിച്ചുമാണ്  പ്രോസിക്യൂഷന്‍ പ്രതിയുടെ കുറ്റകൃത്യം തെളിയിച്ചത്. മട്ട

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.