കൊച്ചി: എസ്.എന്‍.സി ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതികളെ കുറ്റമുക്തരാക്കിയ സി.ബി.ഐ കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണോയെന്ന് സംശയമുണ്ടെന്ന് ഹൈകോടതി. ഉത്തരവിനെതിരെ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ ഉള്‍പ്പെടെ നല്‍കിയ റിവിഷന്‍ ഹരജി അടിയന്തരമായി പരിഗണിച്ച് തീര്‍പ്പാക്കണമെന്ന സര്‍ക്കാറിന്‍െറ ഉപഹരജിയിലെ ഇടക്കാല ഉത്തരവിലാണ് ഈ പരാമര്‍ശമുള്ളത്.
സംസ്ഥാന സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ ലാവലിന്‍ ഇടപാടില്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയതിന് പിണറായിക്കും ഉദ്യോഗസ്ഥരായ മറ്റു പ്രതികള്‍ക്കുമെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പരിഗണിക്കാതെ കുറ്റമുക്തരാക്കിയെന്ന സര്‍ക്കാറിന്‍െയും സി.ബി.ഐയുടെയും വാദം ശരിയാണെങ്കില്‍ പൊതുജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് ഉത്തരവില്‍ പരാമര്‍ശിക്കുന്നു. കീഴ്കോടതി കേസ് കൈകാര്യം ചെയ്തത് സംബന്ധിച്ച് സി.ബി.ഐയും സര്‍ക്കാറും ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കരുതുന്നതായും വ്യക്തമാക്കുന്നു. ഇപ്പോള്‍തന്നെ കേസ് പരിഗണിക്കണമെന്ന ആവശ്യം സാധ്യമല്ളെന്ന് വ്യക്തമാക്കിയ കോടതി പൊതു ഖജനാവിന് വന്‍ നഷ്ടമുണ്ടാക്കിയെന്ന് ആരോപിക്കപ്പെടുന്നതും പൊതുതാല്‍പര്യമുള്ളതുമായ ഈ കേസിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന പരാമര്‍ശത്തോടെയാണ് ഫെബ്രുവരി അവസാന വാരം വാദത്തിനായി മാറ്റിയത്.
കീഴ്കോടതി ഉത്തരവ് നിലനില്‍ക്കുന്നതാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതിയുടെ മറ്റ് പരാമര്‍ശങ്ങളെല്ലാം വെള്ളിയാഴ്ച കേസ് പരിഗണനക്കുശേഷം പ്രസ്താവിച്ചവയാണ്.
റിവിഷന്‍ ഹരജിയുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാര്‍ കേസില്‍ കക്ഷിയാണ്, കോടികള്‍ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്ന് ആരോപണമുള്ള കേസാണ് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഹരജി കോടതി അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.