മെഡിക്കല്‍ പി.ജി–ഹൗസ് സര്‍ജന്‍സ് അനിശ്ചിതകാല സമരത്തിൽ

കോഴിക്കോട്: സ്റ്റൈപന്‍ഡ് ലഭിക്കാത്തതിനെ തുടർന്ന് മെഡിക്കല്‍ കോളജ് പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്‍ജന്‍സും പ്രഖ്യാപിച്ച അനിശ്ചിതകാല സമരം ആരംഭിച്ചു‍. രാവിലെ തുടങ്ങിയ സമരത്തിന്‍റെ ആദ്യ 24 മണിക്കൂറില്‍ അടിയന്തര വിഭാഗങ്ങളായ അത്യാഹിതം, ലേബര്‍ റൂം, അടിയന്തര ഓപറേഷന്‍ തിയറ്റര്‍, ഐ.സി.യു എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

ഡിസംബറിലെ സ്റ്റൈപന്‍ഡ് ജനുവരി 18 ആയിട്ടും ലഭിക്കാത്തതിനെ തുടർന്നാണ് മെഡിക്കല്‍ കോളജ് പി.ജി അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സമരം മറ്റ് വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. മുഹമ്മദ് മുസ്തഫ അറിയിച്ചു.

ഹൗസ് സര്‍ജന്മാര്‍ക്ക് മാസം 20,000 രൂപയും പി.ജിക്കാര്‍ക്ക് 44,000 രൂപയും സൂപ്പര്‍ സ്പെഷാലിറ്റി പി.ജിക്കാര്‍ക്ക് 48,000 രൂപയുമാണ് സ്റ്റൈപന്‍ഡ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ സ്റ്റൈപന്‍ഡ് കോളജ് ഫണ്ടിൽ നിന്നും മറ്റും ഫണ്ടുകളിൽ നിന്നുമാണ് നല്‍കിയത്. ഫണ്ട് തീര്‍ന്നതിനാല്‍ ഡിസംബറിലേത് നല്‍കാനായില്ല. സര്‍ക്കാരിൽ നിന്ന് ഫണ്ട് ലഭിക്കുന്നുമില്ല.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.