ബി.ജെ.പി-ബി.ഡി.ജെ.എസ് നേതാക്കള്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ മുന്നോടിയായി സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ബി.ജെ.പി -ബി.ജെ.ഡി.എസ് നേതാക്കള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, ബി.ജെ.ഡി.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവരാണ് അമിത് ഷായെ കണ്ടത്. അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു ചര്‍ച്ച.

എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ ബി.ജെ.ഡി.എസ് രൂപീകരിച്ചതിനുശേഷം നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഇപ്പോള്‍ നടന്നത് പ്രാഥമിക ചര്‍ച്ചയാണ്. എല്‍.ഡി.എഫിനും യു.ഡി.എഫിനും എതിരെ ജനവികാരം ഉണ്ടെന്നും അതിനെതിരെ ജനങ്ങളെ ഒരുമിച്ചുകൂട്ടാനുള്ള രാഷ്ട്രീയ ശക്തി രൂപപ്പെടുത്താനുള്ള ചര്‍ച്ചകള്‍ ഇനി കേരളത്തില്‍ തുടരുമെന്നും കൂടിക്കാഴ്ചക്ക് ശേഷം കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.