പ്രതിസന്ധിയില്‍ തളരാതെ അധ്യാപനമോഹവുമായി അഫ്ന

കൂരാച്ചുണ്ട്: അറിവ് പകര്‍ന്നുനല്‍കുമ്പോള്‍ ലഭിക്കുന്ന സന്തോഷം മറ്റൊന്നില്‍നിന്നും ലഭിക്കില്ളെന്ന വിശ്വാസത്തിലാണ് അഫ്നാ ഷെറിന്‍ (20) മീനങ്ങാടി സെന്‍റ് ഗ്രിഗോറിയസ് കോളജില്‍ ബി.എഡിന് ചേര്‍ന്നത്. എന്നാല്‍ ഈ മോഹത്തിന് തിരിച്ചടി നല്‍കി അര്‍ബുദം അവളെ കീഴടക്കിയിരിക്കുകയാണ്.

വിദഗ്ദ്ധ ചികിത്സ ലഭിച്ചാല്‍ രോഗം ഭേദമാവുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടെങ്കിലും നിര്‍ധന കുടുംബാംഗമായ അഫ്നക്ക് ചികിത്സാചെലവ് കണ്ടത്തൊന്‍ സാധിക്കുന്നില്ല. ഉപ്പയും ഉമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം ഉപ്പയുടെ സ്വദേശമായ വയനാട്ടിലെ എസ്റ്റേറ്റ് പടിയില്‍ വാടകവീട്ടിലാണ് താമസം. ഉപ്പയും നിത്യരോഗിയായതോടെ ഈ കുടുംബം നിത്യചെലവിനുപോലും ബുദ്ധിമുട്ടുകയായിരുന്നു. അഫ്നക്ക് അസുഖം കൂടി വന്നതോടെ കുടുംബം പട്ടിണിയിലായി. തുടര്‍ന്ന് കൂരാച്ചുണ്ടില്‍ ഉമ്മയുടെ ജ്യേഷ്ഠത്തിയുടെ അടുത്തേക്ക് താമസം മാറ്റുകയായിരുന്നു. ഉമ്മയുടെ ജ്യേഷ്ഠത്തിക്കും അര്‍ബുദം വന്നതോടെ ഈ കുടുംബം തീര്‍ത്തും ദുരിതത്തിലായി.

അഫ്ന ഇപ്പോള്‍ തലശ്ശേരി കാന്‍സര്‍ സെന്‍ററില്‍ ചികിത്സയിലാണ്. അഫ്നയുടെ ചികിത്സാചെലവ് കണ്ടത്തൊന്‍ കൂരാച്ചുണ്ടില്‍ നാട്ടുകാര്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ജലീല്‍ കുന്നുംപുറം (ചെയ), എ.കെ.സലിം (കണ്‍), അജ്മല്‍ താമരശ്ശേരി (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍. കമ്മിറ്റി കനറാ ബാങ്ക് അത്യോടി ശാഖയില്‍ അക്കൗണ്ട് എടുത്തിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 150 3101014286, ഐ.എഫ്.എസ്.സി കോഡ്: CNRB0001503).  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.