Posted On
date_range Updated On
date_range ലാവലിൻ: ഉമ്മൻചാണ്ടിയുടേത് രാഷ്ട്രീയ നീക്കമെന്ന് കാനം
തിരുവനന്തപുരം: ലാവലിൻ കേസിൽ ഹൈകോടതിയിൽ ഹരജി നൽകിയത് തെരഞ്ഞെടുപ്പിന് മുമ്പുള്ള ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ നീക്കമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേസുള്ളത് കൊണ്ട് ആരും അഴിമതിക്കാരനാകില്ല. കോടതി വഴി തടസങ്ങൾ സൃഷ്ടിക്കാനാണ് ഉമ്മൻചാണ്ടി ശ്രമിക്കുന്നതെന്നും കാനം ആരോപിച്ചു.
വിഴിഞ്ഞം തുറമുഖ പദ്ധതിയെകുറിച്ച് പിണറായിയുടെ പ്രസ്താവന അദ്ദേഹത്തിന്റെ അഭിപ്രായമാണ്. എൽ.ഡി.എഫ് തീരുമാനിച്ചതല്ലെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.