കൂടങ്കുളം: രണ്ടാംഘട്ട സുരക്ഷാ പരീക്ഷണത്തില്‍  പരിഭ്രാന്തി വേണ്ടെന്ന് അധികൃതര്‍

നാഗര്‍കോവില്‍: കൂടങ്കുളം ആണവനിലയം യൂനിറ്റ് ഒന്നില്‍ നടക്കേണ്ട രണ്ടാംഘട്ട സുരക്ഷാപരീക്ഷണത്തില്‍ സമീപവാസികളടക്കം പരിഭ്രാന്തരാകേണ്ടതില്ളെന്ന് സൈറ്റ് ഡയറക്ടര്‍ ആര്‍.എസ്.സുന്ദര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പകല്‍ നടക്കുന്ന പരീക്ഷണത്തിന് സേഫ്റ്റി വാല്‍വ് തുറക്കുന്നതുകാരണം ഉണ്ടാകുന്ന ശബ്ദം സ്വാഭാവികമാണ്. ഇതില്‍ ജനം പരിഭ്രാന്തരാവരുത്. പരീക്ഷണത്തിനായി യൂനിറ്റ് ഒന്നില്‍ നടത്തേണ്ട പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ 23നാണ് രണ്ടാംഘട്ട ഇന്ധനം നിറക്കുന്നതിനായി യൂനിറ്റ് ഒന്നിന്‍െറ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഒന്നാം ഘട്ടത്തിന്‍െറ പ്രവര്‍ത്തനഫലമായി യൂനിറ്റ്് ഒന്നില്‍നിന്ന് 687.50 കോടി യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചിട്ടുണ്ട്. ഇതുവഴി 1565 കോടി വരുമാനം ലഭിച്ചതായി സൈറ്റ് ഡയറക്ടര്‍ പറഞ്ഞു. അതേസമയം, രണ്ടാംഘട്ട സുരക്ഷാ പരീക്ഷണത്തീയതി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.