Posted On
date_range Updated On
date_range ശബരിമല: വിശ്വാസങ്ങളിൽ മാറ്റം വരുത്തരുതെന്ന് കെ. മുരളീധരൻ
തിരുവവന്തപുരം: ഏത് കോടതി പറഞ്ഞാലും വിശ്വാസങ്ങളിൽ മാറ്റം വരുത്തരുതെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ഒരേ രീതിയിലുള്ള സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്ത്രീകളുടെ പ്രവേശത്തെ കുറിച്ചുള്ള കേന്ദ്ര നിലപാട് എല്ലാ വശങ്ങളും പരിശോധിച്ച് ശേഷമെന്ന് കേന്ദ്രമന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. ആചാരങ്ങളുമായും വിശ്വാസങ്ങളുമായും ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയിലെ സ്ത്രീകളുടെ പ്രവേശം സംബന്ധിച്ച സുപ്രീംകോടതി നിരീക്ഷണത്തോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.