എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനം: റിക്രൂട്ട്മെന്‍റ് ബോര്‍ഡിന് വിദഗ്ധസമിതി ശിപാര്‍ശ

തിരുവനന്തപുരം: എയ്ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തിന്  റിക്രൂട്ട്മെന്‍റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന്  സംസ്ഥാന ആസൂത്രണ ബോര്‍ഡ് നിയോഗിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശ. പ്രഫ.  പി.ഒ.ജെ ലബ്ബ അധ്യക്ഷനായ കമ്മിറ്റിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. സ്കൂള്‍ വിദ്യാഭ്യാസത്തിന്‍െറ ഗുണനിലവാരം കുറയുന്നതിനെക്കുറിച്ച് പഠിക്കാനായിരുന്നു സമിതിയെ നിയോഗിച്ചത്. റിപ്പോര്‍ട്ട്  വൈകാതെ ആസൂത്രണ ബോര്‍ഡിന് കൈമാറും.

എല്ലാ അധ്യാപകര്‍ക്കും യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കണമെന്ന്  കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു. അധ്യാപകനിയമനത്തിന് രൂപവത്കരിക്കുന്ന ടീച്ചേഴ്സ് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് തന്നെ ഹെഡ്മാസ്റ്റര്‍മാരുടെ നിയമനവും നടത്തണം. സീനിയോറിറ്റി മാനദണ്ഡം മാറ്റി എല്ലാവര്‍ക്കും യോഗ്യതാപരീക്ഷ നിര്‍ബന്ധമാക്കുക, എല്‍.പി,  യു.പി അധ്യാപകനാകാന്‍ ബിരുദം, അധ്യാപകരുടെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് നിയന്ത്രണം തുടങ്ങിയവയും  പ്രധാന ശിപാര്‍ശകളില്‍ ഉള്‍പ്പെടുന്നു. കുട്ടികളുടെ മധ്യവേനലവധി 45 ദിവസവും അധ്യാപകരുടേത് 30 ദിവസവുമാക്കണമെന്നും 200 പ്രവൃത്തിദിനങ്ങള്‍ പൂര്‍ത്തിയാക്കാതെ വാര്‍ഷികപരീക്ഷ നടത്തരുതെന്നും കമീഷന്‍ പറയുന്നു.

കമീഷനില്‍ പ്രഫ. ആര്‍.വി.ജി മേനോന്‍ കോ-ചെയര്‍മാനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, എന്‍.സി.ഇ.ആര്‍.ടി, എസ്.സി.ഇ.ആര്‍.ടി ഡയറക്ടര്‍മാര്‍ അംഗങ്ങളുമാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.