നിയമസഭാ തെരഞ്ഞെടുപ്പ്: 2011നെക്കാള്‍ കാല്‍ കോടി വോട്ടര്‍മാര്‍ വര്‍ധിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തയാറാക്കിയ വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്ത് 25627620 വോട്ടര്‍മാര്‍. 2011നെക്കാള്‍ 25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംനേടി. അവസാന പുതുക്കലില്‍ 14 ലക്ഷത്തോളം അപേക്ഷകള്‍ വന്നെങ്കിലും അര്‍ഹരായ 388688 പേരെക്കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി. വോട്ടര്‍മാരില്‍ സ്ത്രീകളാണ് കൂടുതല്‍. 1.33 കോടിയാണ് സ്ത്രീകളുടെ എണ്ണം. പുരുഷന്മാര്‍ 1.23 കോടിയാണ്.
 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2.31 കോടി വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിരുന്നത്. അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയും വര്‍ധന. രാത്രി വൈകിയും പുതിയ പട്ടിക കമീഷന്‍ പുറത്തിറക്കിയിട്ടില്ല. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമീഷന്‍ വൃത്തങ്ങള്‍ പറഞ്ഞു. 2011ലെ തെരഞ്ഞെടുപ്പില്‍ പട്ടികയിലുണ്ടായിരുന്ന 23147871 വോട്ടര്‍മാരില്‍ 17387651 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.  75.12 ശതമാനമായിരുന്നു പോളിങ്. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ എണ്ണം 24251942 ആയി ഉയര്‍ന്നു.
11 ലക്ഷത്തിലേറെ പേരുടെ വര്‍ധനയാണ് വന്നത്. അന്ന് 17951637 പേര്‍ വോട്ട് രേഖപ്പെടുത്തി. 74.02 ശതമാനമായിരുന്നു പോളിങ്. കഴിഞ്ഞവര്‍ഷം ജനുവരി ഒന്നിന് പുറപ്പെടുവിച്ച വോട്ടര്‍പട്ടികയില്‍ എണ്ണം 2.52 കോടിയായി ഉയര്‍ന്നിരുന്നു. ഇതിനുശേഷം 14 ലക്ഷം അപേക്ഷകള്‍ കൂടി ലഭിച്ചു. എന്നാല്‍, ഇതില്‍ നിശ്ചിത ശതമാനം ആവര്‍ത്തനമാണെന്ന് കണ്ടത്തെിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.