തൊഴില്‍തട്ടിപ്പ്: ഇന്തോനേഷ്യയില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലത്തെിക്കണം –മുഖ്യമന്ത്രി

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പിനിരയായി ഇന്തോനേഷ്യയില്‍ കുടുങ്ങിയ 40 മലയാളികളെ നാട്ടിലത്തെിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കാനഡ, കൊറിയ എന്നിവിടങ്ങളില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ വാങ്ങി  40 മലയാളികളും 10 തമിഴ്നാട്ടുകാരും അടങ്ങിയ സംഘത്തെ ഏജന്‍റുമാര്‍ ഇന്തോനേഷ്യയില്‍ എത്തിക്കുകയായിരുന്നു. ഇവരുടെ അവസ്ഥ അറിയാനിടയായ അവിടത്തെ കേരള സമാജമാണ് ഇക്കാര്യം ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. തട്ടിപ്പിനിരയായവരെ നാട്ടിലത്തെിക്കാന്‍ കേരള സമാജം മുഖ്യമന്ത്രിയുടേതടക്കം ഇടപെടലും അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്നാണ് മുഖ്യമന്ത്രി കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ചത്. കൊച്ചിയിലെ ഏജന്‍റ് മുഖേനയാണ് ഇവര്‍ ഇന്തോനേഷ്യയില്‍ പോയത്.  വിസക്ക് ഒന്നര ലക്ഷവും വിമാനക്കൂലിയായി മുക്കാല്‍ ലക്ഷത്തോളം രൂപയുമാണ് ഏജന്‍റ് വാങ്ങിയതത്രെ. അവിടെയത്തെിയവര്‍ വിസയോ ജോലിയോ ലഭിക്കാതെ അനധികൃത താമസക്കാരായി കഴിയുകയാണ്. അനധികൃത താമസത്തിന് വന്‍തുക പിഴ അടച്ചാല്‍ മാത്രമേ ഇവരെ മടക്കിക്കൊണ്ടുവരാനാകൂ. തുടര്‍ന്നാണ് മുഖ്യമന്ത്രി കേന്ദ്രസഹായം അഭ്യര്‍ഥിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.