ബ്രഹ്മപുരത്ത് എൽ.എൻ.ജി എൻജിൻ സ്ഥാപിക്കാനുള്ള തീരുമാനം തടഞ്ഞു

തിരുവനന്തപുരം: ബ്രഹ്മപുരം വൈദ്യുത പദ്ധതിയിലെ കേടായ ഡീസൽ ജനറേറ്ററുകൾക്ക് പകരം എൽ.എൻ.ജി എൻജിൻ സ്ഥാപിക്കാനുള്ള തീരുമാനം വൈദ്യുതി റെഗുലേറ്ററി കമീഷൻ തടഞ്ഞു. ഉൽപാദന ചെലവ് മറ്റ് ഇന്ധനങ്ങളേക്കാൾ മൂന്നിരട്ടിയോളം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമീഷന്‍റെ നടപടി.

171 കോടി രൂപ ചെലവിൽ 40 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള രണ്ട് എൽ.എൻ.ജി ജനറേറ്ററുകൾ സ്ഥാപിക്കാനാണ് വൈദ്യുതി ബോർഡ് തീരുമാനിച്ചത്. എൽ.എൻ.ജി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ഒരു യൂണിറ്റ് വൈദ്യുതിക്ക് 12 രൂപ 43 പൈസ ചെലവ് വരുമെന്ന് റെഗുലേറ്ററി കമീഷൻ വിലയിരുത്തി.

ഇന്ധനം വാങ്ങാനുള്ള കരാറിലും ഗുരുതര അപാകതകൾ ഉണ്ട്. ഉൽപാദന ചെലവ് കുറച്ചാൽ മാത്രമേ പദ്ധതി പരിഗണിക്കാനാകൂവെന്നും കമീഷൻ വൈദ്യുതി ബോർഡിനെ അറിയിച്ചു.

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.