വിചാരണ ഏകീകരിക്കൽ: മഅദനിക്ക് വിചാരണ കോടതിയെ സമീപിക്കാം -സുപ്രീംകോടതി

ന്യൂഡൽഹി: ബംഗളൂരു സ്ഫോടന കേസിൽ വിചാരണ ഏകീകരിക്കണമെന്ന ആവശ്യത്തിൽ മഅദനിക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി. ഒരാഴ്ചക്കകം വിചാരണകോടതിയിൽ മഅദനി അപേക്ഷ സമർപ്പിക്കണം. അപേക്ഷയിൽ ഒരാഴ്ചക്കുള്ളിൽ തീരുമാനമെടുക്കണമെന്നും വിചാരണകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു.

പലതവണ സമൻസ് അയച്ചിട്ടും സാക്ഷികളെ ഹാജരാക്കി വിചാരണ നടത്താൻ കഴിയാത്തതിന്‍റെ കാരണങ്ങൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും വിചാരണകോടതിയോട് സുപ്രീംകോടതി നിർദേശിച്ചു. 16 തവണ സമൻസ് അയച്ചിട്ടും സാക്ഷിയായ പൊലീസ് ഉദ്യോഗസ്ഥൻ ഹാജരായില്ലെന്ന മഅദനിയുടെ ആരോപണം കണക്കിലെടുത്താണ് കോടതി നിർദേശം. വിചാരണ പൂർത്തിയാക്കാൻ എത്ര സമയം എടുക്കുമെന്ന് അറിയിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
 
ഒമ്പത് കേസുകളിലെ സാക്ഷികളും പ്രതികളും ഒന്നായതിനാൽ വിചാരണ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ ഏകീകരിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണെന്നായിരുന്നു കർണാടക സർക്കാരിന്‍റെ നിലപാട്. ബംഗളൂരു കേസിൽ 60 ശതമാനം വിചാരണയും പൂർത്തിയായെന്നും പ്രോസിക്യൂഷൻ അറിയിച്ചു. നാലാഴ്ചക്ക് ശേഷം സുപ്രീംകോടതി വീണ്ടും കേസ് പരിഗണിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.