തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് കടന്ന ക്രിമിനല്‍ കേസ് പ്രതി നിഖില്‍ ബാലചന്ദ്രന്‍(30) എറണാകുളത്ത് പിടിയില്‍. മുന്‍ എസ്.പി ബാലചന്ദ്രന്‍െറ മകനും കവടിയാര്‍ സ്വദേശിയുമായ നിഖില്‍ നിരവധി കേസുകളിലെ പ്രതിയാണ്. കണ്‍ന്‍േറാണ്‍മെന്‍റ് എ.സിയുടെ നേതൃത്വത്തിലെ പൊലീസ് സംഘം ബുധനാഴ്ച രാത്രി ഇടപ്പള്ളിയില്‍ നിന്നാണ് പിടികൂടിയത്. ഷാഡോ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരുടെ സഹായത്തോടെ പൊലീസ് പിടികൂടുകയായിരുന്നു. ഒരുമാസമായി തിരുപ്പതി, കശ്മീര്‍, ഡല്‍ഹി, മണാലി, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ മുങ്ങിനടക്കുകയായിരുന്നു ഇയാളെന്ന് പൊലിസ് വ്യക്തമാക്കി. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് ഒത്താശ ചെയ്തെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.