ഷുക്കൂർ വധക്കേസ്: വിചാരണ തുടരാൻ ഹൈകോടതി അനുമതി നൽകി

കൊച്ചി: ഷുക്കൂർ വധക്കേസിൽ വിചാരണ തുടരാൻ ഹൈകോടതി അനുമതി നൽകി. വിചാരണക്ക് ഏർപ്പെടുത്തിയിരുന്ന സ്റ്റേ കോടതി നീക്കി. പി.ജയരാജൻ, ടി.വി. രാജേഷ് എന്നിവരുടെ വിചാരണയാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നത്. കഴമ്പില്ലാത്ത കുറ്റാരോപണങ്ങളുടെ പേരിൽ വിചാരണ തുടരുന്നത് തങ്ങൾക്ക് അപരിഹാര്യമായ നഷ്‌ടമുണ്ടാക്കുമെന്നും തലശേരി സെഷൻസ് കോടതി പരിഗണിക്കുന്ന കേസിൽ തുടർനടപടി തടയണമെന്നും ആവശ്യപ്പെട്ട് ടി.വി. രാജേഷ് എം.എൽ.എ, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ എന്നിവർ സമർപ്പിച്ച ഹരജിയിലാണു ജസ്‌റ്റിസ് വി. കെ. മോഹനൻ വിചാരണ തടഞ്ഞ് ഉത്തരവിട്ടത്. തളിപ്പറമ്പ് പട്ടുവം അരിയിൽ സ്വദേശിയും മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകനുമായിരുന്ന അബ്‌ദുൽ ഷുക്കൂർ (21) 2012 ഫെബ്രുവരി 20നാണ് സി.പി.എം ശക്‌തികേന്ദ്രമായ ചെറുകുന്ന് കീഴറയിൽ കൊല്ലപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.