തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തെ വരവേല്‍ക്കാന്‍ തലസ്ഥാന നഗരി അവസാനഘട്ട ഒരുക്കത്തില്‍. പഴുതുകളടച്ച ആസൂത്രണമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എം.എസ്. ജയയുടെ നേതൃത്വത്തിലെ സ്വാഗതസംഘം നടത്തുന്നത്.
കലോത്സവത്തിരക്കിലേക്ക് കടക്കുന്നതിനു മുന്നോടിയായി വിവിധ സബ്കമ്മിറ്റികള്‍ക്ക് കീഴില്‍ നടന്നുവരുന്ന പ്രവത്തനങ്ങളുടെ അവലോകനം തിങ്കളാഴ്ച നടന്നു. വേദികളുടെ നിര്‍മാണം 16ഓടെ പൂര്‍ത്തിയാവുമെന്ന് അവലോകന യോഗത്തില്‍ പന്തല്‍, സ്റ്റേജ് കമ്മിറ്റികളുടെ ചുമതലക്കാര്‍ വ്യക്തമാക്കി. പുത്തരിക്കണ്ടത്തെ പ്രധാന വേദിയുടെ ഓലമേയല്‍ കഴിഞ്ഞദിവസം തുടങ്ങി.
രണ്ടാംവേദിയായ പൂജപ്പുര മൈതാനത്തെ പന്തലിന്‍െറയും തൈക്കാട് പൊലീസ് ഗ്രൗണ്ടിലെ ഭക്ഷണ പന്തലിന്‍െറയും നിര്‍മാണം ചൊവ്വാഴ്ച പൂര്‍ത്തിയാകും. നായനാര്‍ പാര്‍ക്കിലെയും ഗാന്ധിപാര്‍ക്കിലെയും സ്റ്റാള്‍, പന്തല്‍ നിര്‍മാണം ചൊവ്വാഴ്ച തുടങ്ങി രണ്ടു ദിവസംകൊണ്ട് പൂര്‍ത്തിയാക്കും.
പുത്തരിക്കണ്ടം മൈതാനിയില്‍ രൂപപ്പെട്ട കുഴികള്‍ നികത്താന്‍ നഗരസഭ മണ്ണുമാന്തി യന്ത്രം വിട്ടുനല്‍കിയിട്ടുണ്ട്. പ്രധാന പന്തലിനകത്ത് കാര്‍പെറ്റ് വിരിക്കും.
കലോത്സവത്തിനത്തെുന്നവര്‍ക്കുള്ള ഭക്ഷണ വിഭവങ്ങളുടെ പട്ടിക ചൊവ്വാഴ്ച തീരുമാനിക്കും.
വിഭവങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഓരോ ദിവസവും വിളമ്പേണ്ടവ ഏതെന്ന കാര്യമായിരിക്കും ഊട്ടുപുരയുടെ അമരക്കാരന്‍ പഴയിടം മോഹനന്‍നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ തീരുമാനിക്കുക.
മേള കുട്ടികളിലത്തെിക്കുന്നതിന്‍െറ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ സ്കൂളുകളില്‍ നടപ്പാക്കുന്ന മേളക്കൊരു നാളികേരം പദ്ധതിയുടെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ ഒമ്പതിന് സെന്‍റ് ജോസഫ്സ് സ്കൂളിലെ വിദ്യാര്‍ഥികളില്‍നിന്ന് നാളികേരം സ്വീകരിച്ച് മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.