ജാമിഅ സമ്മേളനത്തിന് ഉജ്ജ്വല സമാപനം

പട്ടിക്കാട് (മലപ്പുറം): ഇടതടവില്ലാതെ ഒഴുകിയത്തെിയ വിശ്വാസികള്‍ സാക്ഷി, ജാമിഅ നൂരിയ അറബിയ്യയുടെ 53ാം വാര്‍ഷിക, 51ാം സനദ്ദാന സമ്മേളനത്തിന് പ്രൗഢോജ്ജ്വല സമാപനം. അഞ്ച് ദിവസങ്ങളിലായി നടന്നുവന്ന സമ്മേളന പരിപാടികളുടെ സമാപന സമ്മേളനം പ്രമുഖ ഇസ്ലാമിക പണ്ഡിതനും ദുബൈ ഇന്‍റര്‍നാഷനല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് വൈസ് ചെയര്‍മാനുമായ ഡോ. സഈദ് അബ്ദുല്ല ഹാരിബ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിനെ ആഗോളതലത്തില്‍ മോശമായി ചിത്രീകരിക്കാന്‍ ഇസ്ലാമിന്‍െറ പേരില്‍ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത് അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെ യഥാര്‍ഥത്തില്‍ മനസ്സിലാക്കാത്തവരാണ് തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. അവര്‍ക്ക് ഇസ്ലാമുമായി ബന്ധമില്ല. പ്രതിസന്ധികളില്‍ സമുദായം തീവ്ര നിലപാടുകളെടുക്കുകയല്ല വേണ്ടത്. പ്രവാചകാധ്യാപനങ്ങളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണം. കാരുണ്യമാണ് ഇസ്ലാമിന്‍െറ മുഖമുദ്ര. പരസ്പര സ്നേഹവും വിശ്വാസവും നിലനിര്‍ത്താന്‍ സാധിക്കണം. വിശുദ്ധ പ്രവാചകരുടെ നിയോഗം തന്നെ സര്‍വലോകത്തിനും കാരുണ്യമാണെന്നും അതിനാല്‍ ഇസ്ലാമിക ദര്‍ശനത്തിന്‍െറ കാതല്‍ കാരുണ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മുഹമ്മദ് ഇല്‍ഹാം റഹ്മത്തുല്ല സ്വാലിഹ് ഇന്തോനേഷ്യ, ശഅ്ബാന്‍ കുക്ക് തുര്‍ക്കി, അബ്ദുല്ല അക്ദെ (ഹിറ മാഗസിന്‍), മാര്‍ക് ലണ്ടന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. സമസ്ത വൈസ് പ്രസിഡന്‍റ് എ.പി. മുഹമ്മദ് മുസ്ലിയാര്‍ കുമരംപുത്തൂര്‍ പ്രാര്‍ഥന നിര്‍വഹിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ സ്വാഗതം പറഞ്ഞു.
പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ സനദ്ദാന പ്രഭാഷണം നടത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, നഗരവികസന മന്ത്രി മഞ്ഞളാംകുഴി അലി, എം.ടി. അബ്ദുല്ല മുസ്ലിയാര്‍, കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍, അബ്ബാസലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദ് കോയ ജമലുലൈ്ളലി തങ്ങള്‍, സി.കെ.എം. സാദിഖ് മുസ്ലിയാര്‍, സി. മമ്മുട്ടി എം.എല്‍.എ, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയവര്‍ സംസാരിച്ചു. ഇസ്ലാമിക പ്രബോധന രംഗത്തേക്കിറങ്ങുന്ന 180 യുവപണ്ഡിതര്‍ക്ക് ഹൈദരലി തങ്ങള്‍ സനദ്ദാനം നിര്‍വഹിച്ചു.
മസ്കത്ത് സുന്നി സെന്‍റര്‍, എം.ഇ.എ എന്‍ജിനീയറിങ് കോളജ് ശിഹാബ് തങ്ങള്‍ അവാര്‍ഡ്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പൊതുപരീക്ഷ അവാര്‍ഡ് എന്നിവ വിതരണം ചെയ്തു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.