കൊച്ചി: സ്ത്രീപക്ഷ ബദല്‍ വികസനനയം ചര്‍ച്ചചെയ്യുന്ന വനിതാ പാര്‍ലമെന്റ് 2016' ഇന്ന് കൊച്ചിയിൽ. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പരിപാടി ഉദ്ഘാടനം ചെയ്യും. നെടുമ്പാശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്‍ററിൽ നടക്കുന്ന വനിതാ പാർലമെന്‍റ് കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ കുറ്റപത്രം അവതരിപ്പിക്കും.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ചടങ്ങില്‍ ആദരിക്കും. സമൂഹത്തിന്‍റെ നാനാ തുറകളിൽനിന്നുള്ള 3500ലധികം പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്. സ്ത്രീയും വികസനവും, വനിതാ ജനപ്രതിനിധികൾ, കുടുംബശ്രീ, തൊഴിലെടുക്കുന്ന സ്ത്രീകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ ചർച്ച നടക്കും. ഉദ്ഘാടന സമ്മേളനത്തില്‍ കെ.പി.എ.സി ലളിത അധ്യക്ഷയാകും.
കെ.ആർ ഗൗരിയമ്മ, ഡോ.എം ലീലാവതി, മേഴ്സികുട്ടൻ, കവിയൂർ പൊന്നമ്മ, നിലമ്പൂർ ആയിഷ, മേദിനി, ബീന കണ്ണൻ, കാവ്യ മാധവൻ, ഭാഗ്യലക്ഷ്മി, റിമകല്ലിങ്കൽ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കും. എ.കെ.ജി-ഇ.എം.എസ് പഠന ഗവേഷണ കേന്ദ്രങ്ങൾ സംയുക്തമായാണ് വനിതാ പാർലമെന്‍റ് സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.