ചന്ദ്രബോസ് വധക്കേസ്: അന്തിമവാദം ഇന്ന് തുടങ്ങും

തൃശൂർ: ചന്ദ്രബോസ് വധക്കേസിന്‍റെ അന്തിമവാദം തൃശൂർ അഡീഷണൽ സെഷൻസ് കോടതിയിൽ ഇന്ന് തുടങ്ങും. ജനുവരി 31നകം കേസിന്‍റെ വിധി പകർപ്പ് ഹാജരാക്കണമെന്ന് സുപ്രീംകോടതി നിർദേശമുള്ളതിനാൽ വാദം പൂർത്തിയാക്കി രണ്ടാഴ്ചക്കുള്ളിൽ തന്നെ വിധി പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണ്.  മാധ്യമപ്രവർത്തകരെ കൂടി വിചാരണ ചെയ്യണമെന്ന ആവശ്യം ഹൈകോടതിയുടെ പരിഗണനയിലാണ്. 
സാക്ഷിവിസ്താരം 75 ദിവസത്തിലധികം നീണ്ടുപോയിരുന്നു. 

ചന്ദ്രബോസിന്‍റെത് അപകടമരണമാണെന്നും നിസാം മാനസിക രോഗിയാണെന്നും വരുത്തിത്തീർക്കാനായിരുന്നു പ്രതിഭാഗത്തിന്‍റെ ശ്രമം. എന്നാൽ പ്രതിഭാഗം ഹാജരാക്കിയ സാക്ഷികളടക്കം അനുകൂലമായി മൊഴി നൽകിയതിന്‍റെ ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ. കുറ്റപത്രത്തിലെ 111 സാക്ഷികളിൽ 22 പേരെയും പ്രതിഭാഗം സമർപ്പിച്ച സാക്ഷിപ്പട്ടികയിൽ നിന്നും കോടതി അനുവദിച്ച 4 പേരെയുമാണ് വിസ്തരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.